Asianet News MalayalamAsianet News Malayalam

സ്ഥാനാർത്ഥിക്കൊപ്പം വടിവാൾ സംഘം വന്നതെങ്ങനെ? സിപിഎമ്മിനോട് ചെന്നിത്തല

ഒരു സ്ഥാനാർത്ഥി മാരകായുധങ്ങളുമായാണോ പ്രചരണം നടത്തേണ്ടത് എന്ന് ചോദിച്ച ചെന്നിത്തല വടിവാൾ സംഘം സ്ഥാനാർത്ഥിയുടെ കൂടെ പ്രചാരണം നടത്തിയത് എങ്ങനെയെന്ന് സിപിഎം വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടു.

chennithala demands investigation weapons falling from bikes ldf rally
Author
Kochi, First Published Apr 6, 2019, 4:56 PM IST

കൊച്ചി: പാലക്കാട് ഇടതു മുന്നണി സ്ഥാനാ‌ർത്ഥി എം ബി രാജേഷിന്‍റെ പ്രചാരണത്തിനൊപ്പം വടിവാൾ സംഘമെത്തിയെന്ന വിവരം പരിശോധിക്കണമെന്ന് രമേശ് ചെന്നിത്തല. ഒരു സ്ഥാനാർത്ഥി പര്യടനം നടത്തുമ്പോൾ ഗുണ്ടകളെയും സാമൂഹിക വിരുദ്ധൻമാരെയും കൊണ്ട് പോകുന്നത് ശരിയാണോ എന്നും മാരകായുധങ്ങളുമായാണോ പ്രചാരണം നടത്തേണ്ടത് എന്നും ചോദിച്ച ചെന്നിത്തല, വടിവാൾ സംഘം സ്ഥാനാർത്ഥിയുടെ കൂടെ പ്രചാരണം നടത്തിയത് എങ്ങനെയെന്ന് സിപിഎം വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം ഒറ്റപ്പാലം മണ്ഡലത്തിൽ എൽഡിഎഫ് പര്യടനത്തിനിടെയാണ് മറിഞ്ഞ ഇരുചക്രവാഹനത്തിൽ നിന്ന് വടിവാൾ തെറിച്ചുവീണത്. സ്ഥാനാർത്ഥിയുടെയും നേതാക്കളുടെയും വാഹനത്തിനെ അനുഗമിച്ച് ഇരുചക്രവാഹനങ്ങളുണ്ടായിരുന്നു. പുലാപ്പറ്റ ഉമ്മനഴിയിൽ നിന്ന് മണ്ണാർക്കാട് റോഡിലേക്ക് തിരിയുമ്പോഴായിരുന്നു സംഭവം . ഉടൻ പ്രവർത്തകർ ചേർന്ന് വളഞ്ഞുനിൽക്കുകയും വാൾ മാറ്റുകയും ചെയ്തു. സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങൾ വലിയ തോതിൽ പ്രചരിക്കപ്പെടുകയും ചെയ്തു. 

ഇത് വ്യാജ പ്രചാരണമാണെന്നും വീണത് വടിവാളല്ലെന്നുമാണ് സിപിഎം വിശദീകണം. കൃഷിടിയത്തിൽ നിന്ന് വന്നു ജാഥയിൽ ചേർന്നവരാണ് അപകടത്തിൽപ്പെട്ടത്. കൃഷി ആവശ്യത്തിന് ഉപയോഗിക്കുന്ന ആയുധമാണ് താഴെ വീണത്. ഇവർക്ക് പാർട്ടിയുമായി ബന്ധമില്ലെന്നും സിപിഎം വിശദീകരിക്കുന്നു. 

Follow Us:
Download App:
  • android
  • ios