Asianet News MalayalamAsianet News Malayalam

സാക്ഷിയാവാന്‍ 'കാവല്‍ക്കാരന്‍'; മോദിയെ പിന്താങ്ങിയവരില്‍ ശ്മശാന കാര്‍മികനും, കാര്‍ഷിക ഗവേഷകനും

കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വാരാണസിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പത്രിക സമര്‍പ്പിച്ചത്.  പത്രികാ സമര്‍പ്പണത്തിനും ചില പ്രത്യേകതകളുണ്ടായിരുന്നു എന്നാണ് പുറത്തുവരുന്ന ചില വാര്‍ത്തകള്‍.
 

Chowkidaar among proposers for PM Modis nomination from Varanasi
Author
Varanasi, First Published Apr 27, 2019, 5:39 PM IST


വാരാണസി: കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വാരാണസിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പത്രിക സമര്‍പ്പിച്ചത്.  പത്രികാ സമര്‍പ്പണത്തിനും ചില പ്രത്യേകതകളുണ്ടായിരുന്നു എന്നാണ് പുറത്തുവരുന്ന ചില വാര്‍ത്തകള്‍.

പത്രിക സമര്‍പ്പിക്കുമ്പോള്‍ മോദിയ പിന്താങ്ങാന്‍ എത്തിയത് നാല് പേരാണ്.  ഒരാള്‍ ബനാറസ് ഹിന്ദു സര്‍വകലാശാലയിലെ വനിതാ കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ അന്നപൂര്‍ണ ശുക്ലയാണ്. അടുത്തയാള്‍ വാരാണസിയിലെ ഘട്ട് ശ്മശാനത്തിലെ മുഖ്യ കാര്‍മികന്‍ ജദീഷ് പ്രകാശ് ചൗധരി. ഒപ്പം തന്നെ കാര്‍ഷിക ഗവേഷകനായ രാമകാന്ത് ശുക്ലയും ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സുഭാഷ് ഗുപ്തയും മോദിയെ പിന്താങ്ങി. വ്യത്യസ്തമായ മേഖലകളില്‍ നിന്നാണ് മോദി പത്രികയെ പിന്തുയ്ക്കാന്‍ ആളുകളെ തെരഞ്ഞെടുത്തത്.

ഇതിനെല്ലാം അപ്പുറം മറ്റൊരു കൗതുകവും അദ്ദേഹത്തിന്‍റെ പത്രികാ സമര്‍പ്പണത്തിനുണ്ടായിരുന്നു. കോണ്‍ഗ്രസിന്‍റെ പ്രധാന മുദ്രാവാക്യമായ ചൗക്കിദാര്‍ ചോര്‍ ഹെ (കാവല്‍ക്കാരന്‍ കള്ളനാണ്) എന്ന പ്രയോഗത്തിനുള്ള മറുപടിയെന്നോണം ഒരു ചൗക്കിദാറിനെ (കാവല്‍ക്കാരനെ) സാക്ഷി നിര്‍ത്തിയായിരുന്നു മോദി പത്രിക സമര്‍പ്പിച്ചത്. മണ്ഡലത്തിലെ സെക്യൂരിറ്റി ജീവനക്കാരനായ ശങ്കര്‍ പട്ടേലായിരുന്നു മോദിക്കൊപ്പം എത്തിയത്.

1969 മുതല്‍ യുകെയില്‍ ബേബി ഫുഡ് ഉല്‍പ്പന്നങ്ങള്‍ക്കെതിരെ പോരാടിയ ആളാണ് അന്നപൂര്‍ണ ശുക്ല.  അമ്മയുടെ മുലപ്പാലിനേക്കാള്‍ വലുതായി ഒന്നുമില്ലെന്നും ബേബി ഫുഡ് കഴിക്കരുതെന്നും അവര്‍ ആഹ്വാനം ചെയ്തു. 1972 വരെ അവരുടെ യുകെയിലെ പ്രവര്‍ത്തനം നീണ്ടു.   'ഒരു അമ്മയെ പോലെ മോദിജിയ ഞാന്‍ അനുഗ്രഹിച്ചു. ഇനിയും ഉയരങ്ങളിലെത്തുമെന്ന് ആശിര്‍വദിച്ചു. അന്നപൂര്‍ണ ശുക്ല പറഞ്ഞു. അവരുടെ കാല് തൊട്ടു വന്ദിച്ച ശേഷമായിരുന്നു മോദി പത്രിക സമര്‍പ്പിച്ചത്.

ചിതയ്കക്ക് തീകൊളുത്തുന്നവരെ, അതിന് കാര്‍മികത്വം വഹിക്കുന്നവരെ ആദരിക്കുന്നത് പിന്തുണ നല്‍കിയ കമര്‍മി ജദീശ് പ്രകാശ് ചൗധരിയുടെ വാക്കുകള്‍. ശരിയായ ജീവിതത്തിലെ കാവല്‍ക്കാരനെ പിന്തുണയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രസര്‍ക്കാറിന്‍റേതടക്കം ഏറെ ബഹുമതികള്‍ കിട്ടിയ കാര്‍ഷിക ശാസ്ത്രജ്ഞനാണ് ആര്‍എസ്എസ് പ്രവര്‍ത്തകന് പുറമെ പിന്തുണ നല്‍കിയ രാമകാന്ത് ശുക്ല.
 

Follow Us:
Download App:
  • android
  • ios