തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ എൽഡിഎഫ് മുന്നേറ്റമുണ്ടാകുമെന്ന് പ്രവചിച്ച് സിഎൻഎൻ ന്യൂസ് 18.  കരളത്തിൽ ഇടത് മുന്നണി 11 മുതൽ 13 സീറ്റ് വരെ നേടിയേക്കാമെന്നാണ് ന്യൂസ് 18 സര്‍വെയുടെ കണക്ക് കൂട്ടൽ. യുഡിഎഫ് വിജയിക്കുന്നത് 3 മുതൽ 5 സീറ്റിൽ വരെയാണ് എന്നും പ്രവചിക്കുന്നുണ്ട്. എൻഡിഎ അക്കൗണ്ട് തുറക്കുന്നെങ്കിൽ അത് ഒരു സീറ്റിൽ മാത്രമായി ഒതുങ്ങുമെന്ന വിലയിരുത്തലും സിഎൻഎൻ ന്യൂസ് 18 പങ്കുവയ്ക്കുന്നു. 

ഭൂരിപക്ഷം സര്‍വെകളും കേരളത്തിൽ യുഡിഎഫ് മുന്നേറ്റം പ്രവചിക്കുമ്പോഴാണ് തീര്‍ത്തും വ്യത്യസ്ഥമായ ഫല സൂചനയുമായി സിഎൻഎൻ ന്യൂസ് 18 എത്തുന്നത്. ന്യൂസ് നേഷനാകട്ടെ ഇടതുപക്ഷത്തിന് 5 മുതല്‍ 7 വരെ സീറ്റുകളാണ് പ്രവചിക്കുന്നത്. മറ്റ് സര്‍വ്വെകളെല്ലാം ഇടതുപക്ഷത്തിന് 4 സീറ്റുവരെയാണ് നേടാനാകുകയെന്നാണ് പ്രവചിച്ചിരിക്കുന്നത്.

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക.