അന്‍വറിന്‍റേതായി കർണാടകയില്‍ ഉള്ള ക്രഷറിനെ കുറിച്ചു സത്യവാങ്മൂലത്തിൽ പറഞ്ഞിട്ടില്ലെന്നാണ് പരാതി.
മലപ്പുറം: പൊന്നാനി എൽഡിഎഫ് സ്ഥാനാർത്ഥി പി വി അൻവർ സ്വത്ത് വിവരം മറച്ചു വച്ചതായി പരാതി. അന്‍വറിന്‍റേതായി കർണാടകയില്‍ ഉള്ള ക്രഷറിനെ കുറിച്ചു സത്യവാങ്മൂലത്തിൽ പറഞ്ഞിട്ടില്ലെന്നാണ് പരാതി. സംഭവത്തില്‍ സ്ഥാനാര്‍ത്ഥിക്ക് എതിരെ നടപടി അവശ്യപ്പെട്ട് മലപ്പുറം പട്ടർകടവ് സ്വദേശി സലിം നടുത്തൊടിയാണ് ചിഫ് ഇലക്ട്‌റൽ ഓഫീസർക്ക് പരാതി നൽകിയത്.
Add Asianetnews as a Preferred Source

മഞ്ചേരി പൊലീസ് രജിസ്റ്റർ ചെയ്ത വഞ്ചനാ കേസിൽ ഹൈക്കോടതിയിൽ നൽകിയ പൊലീസ് റിപ്പോർട്ടിൽ ക്രഷറിനെ കുറിച്ച് പറഞ്ഞിട്ടുണ്ട്. എന്നാല്‍ സത്യവാങ്മൂലത്തില്‍ ഇത് വ്യക്തമാക്കിയിട്ടില്ലെന്നാണ് പരാതി.
