മധ്യപ്രദേശിലെ മൊറേന്ന, പന്ന ന​ഗരങ്ങളിൽ വ്യാഴാഴ്‌ച നടന്ന പൊതുയോ​ഗത്തിലാണ് ശിവരാജ് സിംഗ് ചൗഹാൻ ജനങ്ങളോട് സൈന്യത്തിന്റെ പേരിൽ വോട്ടഭ്യർത്ഥന നടത്തിയതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ പരാതിയിൽ കോൺ​ഗ്രസ് പറഞ്ഞു

ഭോപ്പാൽ: സൈന്യത്തിന്റെ പേര് പറഞ്ഞ് വോട്ടഭ്യർത്ഥന നടത്തിയെന്നാരോപിച്ച് മുതിർന്ന ബിജെപി നേതാവും മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ ശിവരാജ് സിംഗ് ചൗഹാനെതിരെ കോൺ​ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. മധ്യപ്രദേശിലെ മൊറേന്ന, പന്ന ന​ഗരങ്ങളിൽ വ്യാഴാഴ്‌ച നടന്ന പൊതുയോ​ഗത്തിലാണ് ശിവരാജ് സിംഗ് ചൗഹാൻ ജനങ്ങളോട് സൈന്യത്തിന്റെ പേരിൽ വോട്ടഭ്യർത്ഥന നടത്തിയതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ പരാതിയിൽ കോൺ​ഗ്രസ് പറഞ്ഞു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സൈന്യത്തിന്റെ പേര് പറഞ്ഞ് വോട്ടഭ്യർത്ഥിക്കരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ കർശന നിർദ്ദേശം നിലനിൽക്കെയാണ് ബിജെപി നേതാക്കളുടെ നിയമവിരുദ്ധമായ നടപടി. മൊറേന്ന ലോക്സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥിയായ ശിവരാജ് സിം​ഗ് ചൗഹാൻ, പന്ന മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി നനേന്ദ്ര സിം​ഗ് തോമർ, വി ഡി ശർമ്മ തുടങ്ങിയവർക്കെതിരെ കേസ് എടുക്കണമെന്നും കോൺ​ഗ്രസ് പരാതിയിൽ ആവശ്യപ്പെട്ടു.