തെരഞ്ഞെടുപ്പ് സംബന്ധമായ എല്ലാ പരാതികളും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്കാണ് നൽകേണ്ടത് എന്നതിനാൽ മീണയ്ക്ക് എതിരായ പരാതി മീണയ്ക്ക് തന്നെയാണ് നൽകിയിരിക്കുന്നത്.
തിരുവനന്തപുരം: സുപ്രീംകോടതിയുടെ ഉത്തരവ് ലംഘിച്ച് പത്രപ്പരസ്യങ്ങളിൽ സ്വന്തം ചിത്രം വച്ചതിനെതിരെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണയ്ക്ക് എതിരെ പരാതി. സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ പെരുമാറ്റച്ചട്ടം സംബന്ധിച്ചുള്ള സുപ്രീംകോടതി ഉത്തരവ് മീണ ലംഘിച്ചെന്നാണ് പരാതി.
ഹൈക്കോടതിയിലെ അഭിഭാഷകനായ കൃഷ്ണദാസാണ് ടിക്കാറാം മീണയ്ക്ക് എതിരെ പരാതി നൽകിയത്. മീണയ്ക്ക് തന്നെയാണ് മീണയ്ക്ക് എതിരായ പരാതി നൽകിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് സംബന്ധമായ എല്ലാ പരാതികളും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്കാണ് നൽകേണ്ടത് എന്നതിനാലാണ് മീണയ്ക്ക് തന്നെ പരാതി നൽകിയിരിക്കുന്നത്.
ഏപ്രിൽ 21-ന് മലയാളമടക്കമുള്ള എല്ലാ ഭാഷാ ദിനപത്രങ്ങളിലും നൽകിയ പരസ്യത്തിൽ ടിക്കാറാം മീണയുടെ ചിത്രങ്ങളുണ്ടായിരുന്നു.
