കണ്ണൂർ: പാമ്പുരുത്തിയിൽ റീ പോളിംഗിനിടെ ചട്ടലംഘനം നടന്നുവെന്ന് കോൺഗ്രസിന്‍റെ പരാതി. സിപിഎം പോളിംഗ് ഉദ്യോഗസ്ഥനെ സ്വാധീനിക്കാൻ ശ്രമിച്ചു എന്നുകാട്ടി കോൺഗ്രസ് സ്ഥാനാർത്ഥി കെ സുധാകരനാണ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്. പാമ്പുരുത്തി ഉൾപ്പെടുന്ന തളിപ്പറമ്പ എ ആർ ഒയെ മന്ത്രി ഇ പി ജയരാജൻ വീട്ടിൽ വിളിച്ചു വരുത്തിയെന്നാണ് സുധാകരന്‍റെ ആരോപണം

ക്രമക്കേടിൽ അടിയന്തിര നടപടി വേണം എന്നാവശ്യപ്പെട്ട് കെ സുധാകരൻ ചീഫ് ഇലക്ഷൻ കമ്മീഷണർക്കാണ് പരാതി നൽകിയത്. തളിപ്പറമ്പ‌് മണ്ഡലത്തിലെ പാമ്പുരുത്തിയിലെ 166ആം നമ്പർ ബൂത്തിൽ കള്ളവോട്ട‌് നടന്നതായി സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസർ കണ്ടെത്തിയിരുന്നു. കള്ളവോട്ട് ചെയ്തതായി തെളിഞ്ഞ  ഒമ്പത് മുസ്ലിംലീഗ‌് പ്രവർത്തകർക്കെതിരെ  മയ്യിൽ പൊലീസ‌് കേസെടുക്കുകയും ചെയ്തിരുന്നു. ഇതേത്തുടർന്നാണ് പാമ്പുരുത്തിയിൽ റീ പോളിംഗ് നടന്നത്.