ബംഗാളിലും കേരളത്തിലും ഇവർ വ്യത്യസ്ത നിലപാട് സ്വീകരിക്കുന്നത് ഇരട്ടത്താപ്പാണ്. സിപിഎം-കോൺഗ്രസ് ധാരണയിൽ ടി പി ചന്ദ്രശേഖരൻ വധക്കേസ് അട്ടിമറിച്ചത് പോലെ പെരിയ ഇരട്ടക്കൊലപാതക കേസും അട്ടിമറിക്കപ്പെടുമെന്നും എംടി രമേശ് പറഞ്ഞു.
കാസർകോട്: പശ്ചിമ ബംഗാളിൽ സിപിഎമ്മും കോൺഗ്രസും പരസ്പരം ധാരണയുണ്ടാക്കിയ സാഹചര്യത്തിൽ കേരളത്തിലും ബിജെപിക്കെതിരെ പൊതു സ്ഥാനാർത്ഥിയെ നിർത്താൻ ഇരു പാർട്ടികളും തയ്യാറാകണമെന്ന് ബിജെപി നേതാവ് എം ടി രമേശ്.
ബംഗാളിലും കേരളത്തിലും ഇവർ വ്യത്യസ്ത നിലപാട് സ്വീകരിക്കുന്നത് ഇരട്ടത്താപ്പാണ്. സിപിഎം-കോൺഗ്രസ് ധാരണയിൽ ടി പി ചന്ദ്രശേഖരൻ വധക്കേസ് അട്ടിമറിച്ചത് പോലെ പെരിയ ഇരട്ടക്കൊലപാതക കേസും അട്ടിമറിക്കപ്പെടുമെന്നും എംടി രമേശ് പറഞ്ഞു.
ഇന്ത്യൻ വ്യോമസേന ഭീകര ക്യാമ്പുകൾ തകർത്ത സംഭവത്തിൽ കോടിയേരിയും ഉമ്മൻചാണ്ടിയും ഒരേ സ്വരത്തിൽ സംശയമുന്നയിക്കുന്നത് പാക്കിസ്ഥാനെ സഹായിക്കാനാണെന്നും എംടി രമേശ് കുറ്റപ്പെടുത്തി.
എന്നാൽ ബംഗാളിലെ നീക്കുപോക്ക് അവിടുത്തെ മാത്രം കാര്യമാണെന്നും അത്തരമൊരു നീക്കുപോക്ക് കേരളത്തിലുണ്ടാവില്ലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കേരളത്തിൽ സിപിഎം തന്നെയാണ് കോൺഗ്രസിന്‍റെ എതിരാളികളെന്നും ചെന്നിത്തല കോഴിക്കോട് പറഞ്ഞു