Asianet News MalayalamAsianet News Malayalam

മോദിക്കും യോഗിക്കും വേറെ നീതി; ബിജെപിയുടെ ചട്ടലംഘനത്തിനെതിരെ നടപടിയില്ലെന്ന് കോണ്‍ഗ്രസ്

അഭിനന്ദന്‍റെ ചിത്രമുള്ള പോസ്റ്ററുകൾ  ബിജെപി  ഉപയോഗിക്കുന്നുണ്ട്. ഇതു സംബന്ധിച്ച് 10 തെളിവുകൾ ഹാജരാക്കി. പ്രധാനമന്ത്രിക്കും  ഉത്തർപ്രദേശ്  മുഖ്യമന്ത്രിക്കും  വേറെ നീതി എന്നത് അംഗീകരിക്കാൻ ആകില്ലെന്നും കോണ്‍ഗ്രസ് 

congress asks action against bjp on their violation of election code of conduct
Author
Delhi, First Published Apr 22, 2019, 7:21 PM IST

ദില്ലി: പാര്‍ട്ടിയുടെ പേരിൽ കർണാടകയിൽ  പ്രചരിക്കുന്ന വ്യാജ കത്തുകൾക്കെതിരെ നടപടി എടുക്കണമെന്ന് കോൺഗ്രസ്.  പ്രതിരോധ മന്ത്രി നിർമല സീതാരാമൻ പോളിംഗ് ബൂത്തിന്‍റെ പരിധിയിൽ  വച്ച് നടത്തിയ പ്രതികരണം  പെരുമാറ്റ ചട്ടത്തിന്‍റെ ലംഘനമാണെന്നും കോൺഗ്രസ് തെരഞ്ഞെടുപ്പ്  കമീഷനോട് പരാതിപ്പെട്ടു. പ്രചാരണത്തിനു സൈന്യത്തിന്‍റെ പേര്  ഉപയോഗിച്ചതിന്  പ്രധാമന്ത്രിക്കെതിരെ  കോണ്‍ഗ്രസ് പരാതി നൽകി. 

അഭിനന്ദന്‍റെ ചിത്രമുള്ള പോസ്റ്ററുകൾ  ബിജെപി  ഉപയോഗിക്കുന്നുണ്ട്. ഇതു സംബന്ധിച്ച് 10 തെളിവുകൾ ഹാജരാക്കി. പ്രധാനമന്ത്രിക്കും  ഉത്തർപ്രദേശ്  മുഖ്യമന്ത്രിക്കും  വേറെ നീതി എന്നത് അംഗീകരിക്കാൻ ആകില്ലെന്നും കോണ്‍ഗ്രസ് നേതാവ്  മനു  അഭിഷേക് സിംഗ്‌വി പറഞ്ഞു. 

ചൗക്കിദാർ ചോർ  ഹെ  മുദ്രാവാക്യം ഒരു വർഷത്തിൽ  ഏറെയായി  കോൺഗ്രസ്  ഉപയോഗിക്കുന്നതാണെന്നും  അത്  തടഞ്ഞ  മധ്യപ്രദേശ്  മുഖ്യതെരഞ്ഞടുപ്പ്  ഓഫീസറുടെ  നടപടി പുനഃപരിശോധിക്കണം. പ്രധാനമന്ത്രിയുടെ  വാഹനവ്യൂഹത്തിൽ  പരിശോധന  നടത്തിയ ,  തെരഞ്ഞടുപ്പ്  നിരീക്ഷകൻ  മുഹമ്മദ്  മൊഹ്‌സിനെതിരായ  നടപടി  പുനഃപരിശോധിക്കണമെന്നും  ആദ്ദേഹം ആവശ്യപ്പെട്ടു. 
 

Follow Us:
Download App:
  • android
  • ios