തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇത്തരത്തില്‍ വ്യാജ പ്രചാരണങ്ങളിലൂടെ ബിജെപി ആശയങ്ങളെ ഉയര്‍ത്തിക്കാട്ടുന്ന സീരിയല്‍ പെരുമാറ്റച്ചട്ടത്തിന്‍റെ ലംഘനമാണെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്.
മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും മോദി സര്‍ക്കാരിന്‍റെ പദ്ധതികളെയും പ്രചരിപ്പിക്കുന്നെന്ന് ആരോപിച്ച് മൂന്ന് ടെലിവിഷന്‍ സീരിയലുകള്‍ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി. തിങ്കളാഴ്ചയാണ് ഇത് സംബന്ധിച്ച പരാതി മഹാരാഷ്ട്ര കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ചത്. ബിജെപി ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന സീരിയലുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തണമെന്നും ബിജെപിക്ക് എതിരെ കേസ് എടുക്കണമെന്നുമാണ് പരാതിയില്‍ പറയുന്നത്.
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇത്തരത്തില്‍ വ്യാജ പ്രചാരണങ്ങളിലൂടെ ബിജെപി ആശയങ്ങളെ ഉയര്‍ത്തിക്കാട്ടുന്ന സീരിയല്‍ പെരുമാറ്റച്ചട്ടത്തിന്‍റെ ലംഘനമാണെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്.
സീരിയലുകളുടെ അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്ന് മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് വക്താവ് സച്ചിന്‍ സാവന്ത് ട്വിറ്ററിലൂടെ അറിയിച്ചിരുന്നു.