Asianet News MalayalamAsianet News Malayalam

ദില്ലിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു: ഷീലാ ദീക്ഷിത് മത്സരിക്കും

മുന്‍കേന്ദ്രമന്ത്രി കൂടിയായ കപില്‍ സിബല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് കരുതിയരുന്നുവെങ്കിലും ശക്തമായ ത്രികോണ മത്സരം നടക്കുന്ന സാഹചര്യത്തില്‍ അദ്ദേഹം മത്സരത്തില്‍ നിന്നും മാറി നിന്നുവെന്നാണ് വിവരം. 

congress declared candidates for congress seats
Author
Kochi, First Published Apr 22, 2019, 12:16 PM IST

ദില്ലി: ആം ആദ്മി പാര്‍ട്ടിയുമായുള്ള സഖ്യസാധ്യത ഇല്ലാതയോടെ ദില്ലിയിലെ ആറ് സീറ്റുകളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. ദില്ലി മുന്‍മുഖ്യമന്ത്രി ഷീലാ ദീക്ഷിത് മത്സരിക്കുന്നു എന്നതാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയിലെ പ്രധാന കൗതുകം.

ഷീലാ ദീക്ഷിതിനോട് ഇഷ്ടമുള്ള സീറ്റില്‍ മത്സരിക്കാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടുവെന്നാണ് വിവരം. അവര്‍ ഈസ്റ്റ് ദില്ലിയില്‍ മത്സരിക്കും എന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നുവെങ്കിലും നോര്‍ത്ത് ഈസ്റ്റ് ദില്ലിയിലാണ് അവര്‍ മത്സരിക്കാന്‍ തെരഞ്ഞെടുത്തത്. നിലവില്‍ ദില്ലി പിസിസി അധ്യക്ഷയാണ് ഷീലാ ദീക്ഷിത്. 

നോര്‍ത്ത് ഈസ്റ്റ് ദില്ലി മണ്ഡലത്തില്‍ നിന്നുമാണ് ഷീലാ ദീക്ഷിത് ജനവിധി തേടുന്നത്. മറ്റു മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികള്‍ -  ചാന്ദ്നി ചൗക്ക് - ജെപി അഗര്‍വാള്‍, ഈസ്റ്റ് ദില്ലി- അരവിന്ദര്‍ സിങ് ലൗലി, ന്യൂദില്ലി-അജയ് മാക്കന്‍, നോര്‍ത്ത് വെസ്റ്റ് ദില്ലി- രാജേഷ് ലിലോത്തിയ, വെസ്റ്റ് ദില്ലി-മഹാബല്‍ മിശ്ര. മുന്‍കേന്ദ്രമന്ത്രി കൂടിയായ കപില്‍ സിബല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് കരുതിയരുന്നുവെങ്കിലും ശക്തമായ ത്രികോണ മത്സരം നടക്കുന്ന സാഹചര്യത്തില്‍ അദ്ദേഹം മത്സരത്തില്‍ നിന്നും മാറി നിന്നുവെന്നാണ് വിവരം. 

സൗത്ത് ദില്ലി സീറ്റില്‍ മാത്രമാണ് ഇനി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാനുള്ളത്. ഇവിടെ രമേശ് കുമാറിനെ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി പരിഗണിച്ചിരുന്നു. എന്നാല് 1984-ലെ സിഖ് വിരുദ്ധ കലാപത്തില്‍ ആരോപണവിധേയനായ സജ്ജന്‍ കുമാറിന്‍റെ സഹോദരനായ രമേശ് കുമാറിനെ സ്ഥാനാര്‍ഥിയാക്കുന്നത് സിഖ് വിഭാഗത്തില്‍ അതൃപ്തി ഉണ്ടാക്കിയതിനെ തുടര്‍ന്ന് തീരുമാനം നീട്ടിവച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിന് രണ്ട് ദിവസം കൂടി ബാക്കി നില്‍ക്കുന്ന സാഹചര്യത്തില്‍ നാളെ തന്നെ സൗത്ത് ദില്ലിയിലെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. 
 

Follow Us:
Download App:
  • android
  • ios