കേരളത്തിൽ സിപിഎം കോൺഗ്രസിന്‍റെ എതിരാളികളാണ്. യുഡിഎഫിലെ സീറ്റ് വിഭജന ചർച്ച രണ്ട് ദിവസത്തിനുള്ളിൽ പൂർത്തിയാക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. 

കോഴിക്കോട്: ബംഗാളിൽ സിപിഎമ്മുമായി സഹകരിക്കാനുള്ള തീരുമാനത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബംഗാളിലെ നീക്കുപോക്ക് അവിടുത്തെ മാത്രം കാര്യമാണ്. അത്തരമൊരു നീക്കുപോക്ക് കേരളത്തിലുണ്ടാവില്ല. ഇവിടെ സിപിഎം കോൺഗ്രസിന്‍റെ എതിരാളികളാണെന്നും ചെന്നിത്തല പറഞ്ഞു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

യുഡിഎഫിലെ സീറ്റ് വിഭജന ചർച്ച രണ്ട് ദിവസത്തിനുള്ളിൽ പൂർത്തിയാക്കും. കേരള കോൺഗ്രസിലെ പ്രശ്നങ്ങളിൽ കോൺഗ്രസ് ഇടപെടില്ല. അത് അവർ തന്നെ പരിഹരിക്കേണ്ട വിഷയമാണെന്നും രമേശ് ചെന്നിത്തല കോഴിക്കോട് പറഞ്ഞു.

കേരളത്തിൽ വർധിച്ചു വരുന്ന കർഷക ആത്മഹത്യകൾക്ക് പരിഹാരം കാണാനായി മൊറട്ടോറിയം പ്രഖ്യാപിച്ച സർക്കാർ നടപടിയിൽ കാര്യമില്ലെന്നും മുഖ്യമന്ത്രിയുടെ നിലപാട് തട്ടിപ്പാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി