പതിനഞ്ച് സ്ഥാനാർത്ഥികളുടെ പേരുകളാണ് ആദ്യഘട്ട പട്ടികയിലുള്ളത്. ഗുജറാത്തിലെ നാലും യുപിയിലെ പതിനൊന്നും സീറ്റുകളിലാണ് പ്രഖ്യാപനം.

ദില്ലി: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിലെക്കുള്ള കോൺഗ്രസ് സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക പുറത്തിറക്കി. പതിനഞ്ച് സ്ഥാനാർത്ഥികളുടെ പേരുകളാണ് ആദ്യഘട്ട പട്ടികയിലുള്ളത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

യുപിയിലെ റായ്ബറേലിയിൽ നിന്ന് യുപിഎ അധ്യക്ഷ സോണിയ ഗാന്ധി വീണ്ടും മത്സരിക്കും. സിറ്റിംഗ് മണ്ഡലമായ അമേഠിയിൽ നിന്നുതന്നെയായാവും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഈ തവണയും ജനവിധി തേടുന്നത്. സൽമാൻ ഖുർഷിദ് ഫറൂഖാബാദിൽ മത്സരിക്കും. പ്രിയങ്ക ഗാന്ധിയുടെ പേര് പട്ടികയില്‍ ഇല്ല. ഗുജറത്തിലെ നാലും ഉത്തർപ്രദേശിലെ 11 ഉം മണ്ഡലങ്ങളിലെ ആദ്യഘട്ട സ്ഥാനാർത്ഥികളെയാണ് കോൺഗ്രസ് പ്രഖ്യാപിച്ചത്.

Scroll to load tweet…

പട്ടികയിലുള്ള മറ്റ് സ്ഥാനാർഥികൾ:

അഹമ്മദാബാദ് വെസ്റ്റ്– രാജു പരമർ

ആനന്ദ് – ഭരത്‌സിങ് എം. സോലൻകി

വഡോദര– പ്രശാന്ത് പട്ടേൽ

ഛോട്ടാ ഉദയ്പൂർ – രഞ്ജിത് മോഹൻസിങ് രത്‌വ

ബഹരൻപുർ – ഇമ്രാൻ മസൂദ്

ബുദൗൻ – സലീം ഇക്ബാൽ ശർവേണി

ദൗരാഹ്ര – ജിതിൻ പ്രസാദ്

ഉന്നാവാ – അനു ടൻഡൻ

ഫറൂഖാബാദ് –സൽമാൻ ഖുർഷിദ്

അക്ബർപുർ – രാജാറാം പാൽ

ജലാൻ – ബ്രിജ് ലാൽ ഖബ്റി

ഫൈസാബാദ്– നിർമൽ ഖത്രി

കുശിനഗർ – ആർ.പി.എൻ.സിങ്