ദില്ലി: ആദ്യഘട്ടത്തില്‍ പോളിങ് നടന്ന അന്ധ്ര പ്രദേശിലെ 25 സീറ്റുകളില്‍ കോണ്‍ഗ്രസ് തകര്‍ന്നടിയുമെന്ന് എക്സിറ്റ് പോള്‍ ഫലങ്ങള്‍. ദേശീയ മാധ്യമമായ ന്യൂസ് 18ന്റെ സര്‍വ്വേ ഫലങ്ങളിലാണ് ആന്ധ്രയില്‍ കോണ്‍ഗ്രസ് തകരുമെന്ന സൂചനകള്‍ നല്‍കുന്നത്. വൈഎസ് ആര്‍ കോണ്‍ഗ്രസ് 13-14 സീറ്റുകളും ടിഡിപി10-12 സീറ്റുകളും ബിജെപി 1സീറ്റും നേടുമെന്നാണ് പ്രവചനം. കോണ്‍ഗ്രസിന് ആന്ധ്ര പ്രദേശില്‍ സീറ്റുകള്‍ ലഭിക്കില്ലെന്നാണ് ന്യൂസ് 18 എക്സിറ്റ് പോള്‍ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. തെലങ്കാനയിലെ 17 സീറ്റുകളില്‍  കോണ്‍ഗ്രസ് നേടുക 2 സീറ്റുകള്‍ വരെയാകാമെന്ന് എക്സിറ്റ് പോള്‍ ഫലങ്ങള്‍. ടി ആര്‍ എസ് 12-14 സീറ്റുകളും, ബിജെപി 1-2 സീറ്റുകളും നേടുമെന്നാണ് പ്രവചനം. 

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക.