തീവ്രവാദികളുമായി ചര്‍ച്ച നടത്തുമെന്നും സേനാ വിന്യാസം കുറയ്ക്കുമെന്നുമാണ് കോണ്‍ഗ്രസ് വാഗ്ദാനം.

കത്വ: ജമ്മു കശ്മീരിനെ കോണ്‍ഗ്രസ് ചതിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജമ്മു കശ്മീരിനെ ഇന്ത്യയിൽ നിന്ന് വിഘടിപ്പിക്കാനാണ് കോണ്‍ഗ്രസും കശ്മീരിലെ കുടുംബ പാര്‍ട്ടികളും നില കൊള്ളുന്നത്. കശ്മീരിനെ വേര്‍പെടുത്താൻ ബിജെപി അനുവദിക്കില്ല. തീവ്രവാദികളുമായി ചര്‍ച്ച നടത്തുമെന്നും സേനാ വിന്യാസം കുറയ്ക്കുമെന്നുമാണ് കോണ്‍ഗ്രസ് വാഗ്ദാനം. കശ്മീരി പണ്ഡിറ്റുകളുടെ പാലായനത്തിന് പിന്നിൽ കോണ്‍ഗ്രസാണ്. കശ്മീരി പണ്ഡിറ്റുകളെ തിരികെ എത്തിക്കുമെന്നും അധികാരത്തിൽ എത്തിയാൽ പൗരത്വ ബിൽ കൊണ്ടു വരുമെന്നും ജമ്മു കശ്മീരിലെ കത്വയിൽ തിരഞ്ഞെടുപ്പ് റാലിയിൽ മോദി പറഞ്ഞു