ആലപ്പുഴ: കുട്ടനാട്ടില്‍ വോട്ടെണ്ണലിനെത്തിയ സി പി ഐ നേതാവ് കുഴഞ്ഞുവീണ് മരിച്ചു. സിപിഐ ആലപ്പുഴ ജില്ലാ എക്സിക്യൂട്ടീവ് അംഗം കെഡി മോഹനൻ (72) ആണ് മരിച്ചത്. 

കുട്ടനാട് ചമ്പക്കുളം സ്വദേശിയാണ് മോഹനൻ. വോട്ടെണ്ണലിനായി കുട്ടനാട്ടിലെ കൗണ്ടിംഗ് ഏജൻ്റുമാർക്കൊപ്പം ആലപ്പുഴയിലെത്തിയതായിരുന്നു അദ്ദേഹം. സംസ്കാരം പിന്നീട് നടക്കും.