Asianet News MalayalamAsianet News Malayalam

കേസുകളുടെ വിവരങ്ങൾ പരസ്യപ്പെടുത്തിയില്ല: അടൂർ പ്രകാശിനെതിരെ സിപിഎമ്മിന്‍റെ പരാതി

ആറ്റിങ്ങലിലെ യുഡിഎഫ് സ്ഥാനാർത്ഥിയായ അടൂർ പ്രകാശിനെതിരെ സിപിഎമ്മിന് വേണ്ടി വി ശിവൻ കുട്ടിയാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്. 

cpim files complaint against adoor prakash
Author
Attingal, First Published Apr 19, 2019, 4:29 PM IST

ആറ്റിങ്ങൽ: ആറ്റിങ്ങലിലെ യുഡിഎഫ് സ്ഥാനാർത്ഥി അടൂർ പ്രകാശിനെതിരെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി എൽഡിഎഫ്. സ്വന്തം പേരിലുള്ള കേസുകൾ പത്രങ്ങളിലൂടെ നൽകി പരസ്യപ്പെടുത്തിയില്ലെന്ന് കാണിച്ചാണ് പരാതി നൽകിയിരിക്കുന്നത്. 

സ്ഥാനാർത്ഥികൾ സ്വന്തം പേരിലുള്ള ക്രിമിനൽ കേസുകൾ പത്രമാധ്യമങ്ങൾ വഴി പരസ്യപ്പെടുത്തണമെന്ന്, സുപ്രീംകോടതി വിധിപ്രകാരം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ചട്ടം പുറത്തിറക്കിയിരുന്നു. നാമനിർദേശപത്രികയിൽ തനിയ്ക്കെതിരെ ഏഴ് കേസുകളുണ്ടെന്നാണ് അടൂർ പ്രകാശ് നാമനിർദേശപത്രികയിൽ വ്യക്തമാക്കിയിരിക്കുന്നത്. എന്നാൽ ഇത് പത്രപ്പരസ്യം വഴി പ്രസിദ്ധപ്പെടുത്തിയിട്ടില്ല.

തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ചട്ടം ലംഘിച്ചെന്ന് തെളിഞ്ഞാൽ നടപടി വരും. നിശ്ശബ്ദപ്രചാരണത്തിന് മുമ്പ് തന്നെ കേസുകളുടെ വിവരങ്ങൾ പ്രസിദ്ധപ്പെടുത്തണമെന്നാണ് ചട്ടം. അതായത് ചട്ടപ്രകാരം ഇനി രണ്ട് ദിവസം മാത്രമേ കേസ് വിവരങ്ങൾ പ്രസിദ്ധപ്പെടുത്താൻ ബാക്കിയുള്ളൂ. 

എൽഡിഎഫിന് വേണ്ടി വി ശിവൻകുട്ടിയാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് മുമ്പാകെ പരാതി നൽകിയിരിക്കുന്നത്. 

Read More: കെ സുരേന്ദ്രന്‍റെ പേരിൽ 240 ക്രിമിനൽ കേസുകൾ; കേസ് വിവരങ്ങൾ സംബന്ധിച്ച് 4 പേജ് പത്രപരസ്യം

Follow Us:
Download App:
  • android
  • ios