Asianet News MalayalamAsianet News Malayalam

പൊലീസിലും കള്ളവോട്ട്; ആരോപണം നിഷേധിച്ച് സിപിഎം

കേരളത്തിൽ ഇതുവരെ നടന്ന ഒരു തെരഞ്ഞെടുപ്പിലും ഇടതുപക്ഷ മുന്നണി ഇത്തരത്തിലുള്ള ഒരു നീക്കവും നടത്തിയിട്ടില്ലെന്നും എ എ റഹീം പറഞ്ഞു. സംഭവവുമായി ഒരു ബന്ധവുമില്ലെന്ന് പൊലീസ് അസോസിയേഷന്‍റെ നിലപാട്. 
 

cpim leader aa raheem rajects allegation over police postal vote
Author
Thiruvananthapuram, First Published Apr 30, 2019, 11:25 AM IST

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ജോലിക്കു പോകുന്ന പൊലീസുകാരുടെ പോസ്റ്റൽ ബാലറ്റുകള്‍ പൊലീസിലെ ഇടത് അനുകൂലികൾ കൂട്ടത്തോടെ വാങ്ങി കളളവോട്ട് ചെയ്യുന്നുവെന്ന പരാതിയിൽ പ്രതികരണവുമായി സിപിഎം നേതാവ് എ എ റഹീം.

ഉന്നത വിദ്യാഭ്യാസമുള്ളവരാണ് കേരള പൊലീസിൽ ഇപ്പോൾ ജോലി ചെയ്യുന്നത്. അവരെ കൂട്ടത്തോടെ കബളിപ്പിച്ചുകൊണ്ട് പോസ്റ്റൽ വോട്ടുകളിൽ വ്യാപക ക്രമക്കേടുകൾ നടത്താമെന്ന് പറയുന്നത് അസാധ്യമായ കാര്യമാണെന്ന് എ എ റഹീം പറഞ്ഞു. 

യുഡിഎഫ് ഭരിക്കുന്ന സമയത്ത് പൊലീസ് അസോസിയേഷനിൽ ചില ദുഷ്പ്രവണതകൾ ഉണ്ടായിരുന്നു. അന്ന് അത്തരം മോശം പ്രവണതക‌ൾക്കെതിരെ ശബ്ദമുയർത്തിയവരാണ് ഇപ്പോൾ പൊലീസ് അസോസിയേഷന്‍റെ തലപ്പത്ത് ഇരിക്കുന്നത്. അതുകൊണ്ട് തന്നെ അവരിൽ നിന്ന് യാതൊരു  ദുഷ് പ്രവണതകളും ഉണ്ടാവില്ല. ജനാധിപത്യ അവകാശങ്ങളെ ഹനിക്കുന്ന ഒരു പ്രവർത്തനവും ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ ഭാഗത്ത് നിന്നുണ്ടാകില്ലെന്നും എ എ റഹീം പറഞ്ഞു.

കേരളത്തിൽ ഇതുവരെ നടന്ന ഒരു തെരഞ്ഞെടുപ്പിലും ഇടതുപക്ഷ മുന്നണി ഇത്തരത്തിലുള്ള ഒരു നീക്കവും നടത്തിയിട്ടില്ലെന്നും എ എ റഹീം പറഞ്ഞു. സംഭവവുമായി ഒരു ബന്ധവുമില്ലെന്ന് പൊലീസ് അസോസിയേഷന്‍റെ നിലപാട്. 
 

Follow Us:
Download App:
  • android
  • ios