സിപിഎമ്മിന് ഇത് നിലനില്‍പിന് വേണ്ടിയുള്ള പോരാട്ടമാണ്. സിപിഎം അതിന്റെ ഏറ്റവും മോശം സാഹചര്യമാണ് കേരളത്തില്‍ നേരിടുന്നതെന്നും അഡ്വക്കേറ്റ്  സജീവ് ജോസഫ് 

തിരുവനന്തപുരം: എംഎല്‍എമാരെ സ്ഥാനാര്‍ത്ഥികളാക്കി സിപിഎം വിത്തെടുത്ത് കുത്തുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് അഡ്വക്കേറ്റ് സജീവ് ജോസഫ്. മികച്ച സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുന്നുവെന്നാണ് സിപിഎം അവകാശപ്പെടുന്നത്. എന്നാല്‍ പാര്‍ട്ട് രജിസ്ട്രേഷന്‍ പോലും നഷ്ടപ്പെടുന്ന അവസ്ഥയിലാണ് സിപിഎമ്മുള്ളത്. സ്ഥാനാര്‍ത്ഥി ദാരിദ്യ്രം വ്യക്തമാക്കുന്നതാണ് സിപിഎമ്മിന്റെ പുറത്ത് വരുന്ന പട്ടികകളെന്ന് സജീവ് ജോസഫ് ന്യൂസ് അവര്‍ ചര്‍ച്ചയില്‍ വിശദമാക്കി. 

സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ ഇടതുപക്ഷത്തിന്റെ നിലപാടുകള്‍ മാറിമറിയുകയാണ്. സിപിഎമ്മിന് ഇത് നിലനില്‍പിന് വേണ്ടിയുള്ള പോരാട്ടമാണ്. സിപിഎം അതിന്റെ ഏറ്റവും മോശം സാഹചര്യമാണ് കേരളത്തില്‍ നേരിടുന്നതെന്നും അഡ്വക്കേറ്റ് സജീവ് ജോസഫ് പറഞ്ഞു. സിപിഎമ്മിനെ പരാജയ ഭീതി അലട്ടുന്നുവെന്നും സജീവ് ജോസഫ് പറഞ്ഞു.