Asianet News MalayalamAsianet News Malayalam

അമ്മ വോട്ട് ചെയ്യാന്‍ പോയി; കൈക്കുഞ്ഞിനെ ലാളിച്ച് സിആർപിഎഫ് ജവാൻ- വൈറലായി ചിത്രം

തന്റെ രണ്ട് വയസുള്ള കുഞ്ഞിനെ സിആർപിഎഫ് ജവാന്റെ കയ്യിൽ ഏൽപ്പിച്ചാണ് യുവതി വോട്ട് ചെയ്യാൻ പോളിങ് ബൂത്തിലേക്ക് പോയത്. 

CRPF Jawan Babysits Toddler As Mother Votes
Author
New Delhi, First Published Apr 23, 2019, 9:42 PM IST

ദില്ലി: വോട്ട് ചെയ്യാൻ പോളിങ് ബൂത്തിലെത്തിയ യുവതിക്ക് കൈത്താങ്ങായി സിആർപിഎഫ് ജവാൻ. തന്റെ രണ്ട് വയസുള്ള കുഞ്ഞിനെ സിആർപിഎഫ് ജവാന്റെ കയ്യിൽ ഏൽപ്പിച്ചാണ് യുവതി വോട്ട് ചെയ്യാൻ പോളിങ് ബൂത്തിലേക്ക് പോയത്. കുഞ്ഞിനെ മടിയിലിരുത്തി കൊഞ്ചിക്കുന്ന ജവാന്റെ ചിത്രം സിആർപിഎഫ് ഉദ്യോ​ഗസ്ഥരാണ് ട്വിറ്റലൂടെ പങ്കുവച്ചത്. 

'ക്യൂട്ട്നെസ്സ് ഓവർ ലോഡഡ്: ഈ കൈക്കുഞ്ഞ് വോട്ട് ചെയ്യുന്നതിന് ഇവിഎം മെഷിനുകൾ കാത്തിരിക്കണം. സുരക്ഷിത കൈകളിലിരുന്ന് കുഞ്ഞ് വളരെ സന്തോഷത്തോടെ പ്രവർത്തനങ്ങളൊക്കെ നിരീക്ഷിക്കുകയാണ്. അമ്മ വോട്ട് ചെയ്യാൻ പോയപ്പോൾ സിആർപിഎഫ് ജവാനുമൊത്തുള്ള ചങ്ങാത്തം കുഞ്ഞ് ആസ്വദിക്കുകയാണ്', സിആർപിഎഫ് ഉദ്യോ​ഗസ്ഥർ ട്വീറ്ററിർ കുറിച്ചു. 

ഏതായാലും ക്യാമറയിലേക്ക് ആകാംശയോടെ നോക്കുന്ന കുഞ്ഞിനെയും അവനെ കരുതലോടെ ലാളിക്കുന്ന ജവാനേയും സാമൂഹ്യമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുകയാണിപ്പോൾ. പോസ്റ്റ് ചെയ്ത് മണിക്കൂറുകൾക്കകം 14000ത്തോളം ലൈക്കും മൂവായിരത്തോളം റീട്വീറ്റുകളുമാണ് ചിത്രത്തിന് ലഭിച്ചത്.  ചിത്രം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും ഹിന്ദി കവി ഡോ. കുമാർ വിശ്വാസും റീട്വീറ്റ് ചെയ്തിട്ടുണ്ട്.

ഇന്ന് രാവിലെ വടകരയിലെ വള്ള്യാട്ട് 115-ാം ബൂത്തിലും സമാനസംഭവം നടന്നിരുന്നു. അമ്മ വോട്ട് ചെയ്യാന്‍ പോയപ്പോള്‍ കൈകുഞ്ഞിനെ സുരക്ഷിതമായി നോക്കിയത് ഒരു പൊലീസുകാരനായിരുന്നു. കേരള പൊലീസ് ഇന്‍ഫര്‍മേഷന്‍ സെന്‍റര്‍ ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ച് ചിത്രം സോഷ്യല്‍ മീഡിയയില്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. 'വടകരയിലെ വള്ള്യാട്ട് 115-ാം ബൂത്തില്‍ നിന്നുള്ള തെരഞ്ഞെടുപ്പ് കാഴ്ച' എന്ന തലക്കെട്ടോടെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്.  

Follow Us:
Download App:
  • android
  • ios