Asianet News MalayalamAsianet News Malayalam

മഹാരാഷ്ട്രയില്‍ സിപിഎമ്മിന് ഒരു സീറ്റ്; ബിജെപി സീറ്റ് പിടിച്ചെടുത്തു

മുംബൈ നഗരത്തില്‍ നിന്നും രണ്ട് കിലോമീറ്റര്‍ ദൂരത്തിലുള്ള ഈ മണ്ഡലത്തില്‍ ആദിവാസി വിഭാഗങ്ങള്‍ കൂടുതലായി ഉണ്ട്. ഒരു കാലത്ത് ഇടതുകോട്ടയായിരുന്നു ഈ മണ്ഡലം.

Dahanu Election Results 2019 Vinod Bhiva Nikole of CPIM Wins
Author
Maharashtra, First Published Oct 24, 2019, 5:29 PM IST

മുംബൈ: മഹാരാഷ്ട്ര നിയമസഭയില്‍ വീണ്ടും സിപിഐഎം അംഗം. താനെ മേഖലയിലെ പല്‍ഗാര്‍ ജില്ലയിലെ പാല്‍ഗാര്‍ ലോക്സഭ സീറ്റില്‍ ഉള്‍പ്പെടുന്ന ഡഹാണു സീറ്റിലാണ് സിപിഎം നേതാവ് വിനോദ് ഭിവാ നികോലെ വിജയിച്ചത്. ബിജെപിക്കായി മത്സരിച്ച ദനാരെ പാസ്കലിനെ 4231 വോട്ടിനാണ് സിപിഎം നേതാവ് തോല്‍പ്പിച്ചത്. ഈ സീറ്റില്‍ മത്സരിച്ച എംഎന്‍എസ് സ്ഥാനാര്‍ത്ഥിക്കാണ് മൂന്നാം സ്ഥാനം. ബിജെപിയുടെ സിറ്റിംഗ് സീറ്റായിരുന്നു ഇത്. ഇവിടുത്തെ ബിജെപി എംഎല്‍എയെ തന്നെയാണ് സിപിഎം സ്ഥാനാര്‍ത്ഥി തോല്‍പ്പിച്ചത്.

മുംബൈ നഗരത്തില്‍ നിന്നും രണ്ട് കിലോമീറ്റര്‍ ദൂരത്തിലുള്ള ഈ മണ്ഡലത്തില്‍ ആദിവാസി വിഭാഗങ്ങള്‍ കൂടുതലായി ഉണ്ട്. ഒരു കാലത്ത് ഇടതുകോട്ടയായിരുന്നു ഈ മണ്ഡലം. 2004,2009 തെരഞ്ഞെടുപ്പുകളില്‍ എന്‍സിപിയാണ് ഇവിടെ വിജയിച്ചത്. 2014 ല്‍ ബിജെപി ഈ സീറ്റ് പിടിച്ചെടുത്തു. 

അതേ സമയം മഹാരാഷ്ട്രയിലെ സിപിഎമ്മിന്‍റെ ഏക സീറ്റായിരുന്ന കല്‍വാന്‍ മണ്ഡലത്തില്‍ സിപിഎം പരാജയപ്പെട്ടു. നേരത്തെ കിസാന്‍ ലോംഗ് മാര്‍ച്ചില്‍ നായകനായ ജിവ പാണ്ഡു ഗാവിത്ത് ആണ് ഇവിടെ പരാജയപ്പെട്ടത്. 2019 തെരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയില്‍ ആകെ 4 സീറ്റിലാണ് സിപിഎം മത്സരിച്ചത്.

Follow Us:
Download App:
  • android
  • ios