ബിജെപിയിൽ പാർട്ടി എന്നാൽ കൂട്ടായ്മയാണ്. കൂട്ടായിട്ടാണ് തീരുമാനപ്പെടുക്കുന്നത് തിരുവനന്തപുരത്ത് കുമ്മനം രാജശേഖരൻ നൂറ് ശതമാനം വിജയിക്കുമെന്നും ശ്രീധരന്‍പിള്ള

തിരുവനന്തപുരം: തിരഞ്ഞെടുപ്പിലെ വിജയവും പരാജയവും പാര്‍ട്ടി പ്രസിഡന്‍റിൻറേതല്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ള. ബിജെപിയില്‍ പാര്‍ട്ടി എന്നാല്‍ കൂട്ടായ്മ ആണ്. കൂട്ടായിട്ടാണ് തീരുമാനമെടുക്കുന്നത്. ശബരിമല ദേവന് ശക്തിയുണ്ട്. അതിനെതിരായി കൊലച്ചതി നടത്തിയവര്‍ രക്ഷപ്പെടില്ലെന്നും ശ്രീധരൻ പിള്ള പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അരിവാൾ ചുറ്റിക നക്ഷത്രം സി പി എം ഏറ്റവും ഒടുവിൽ ഉപയോഗിക്കുന്ന തെരഞ്ഞെടുപ്പായി ഈ തെരഞ്ഞെടുപ്പ് മാറുമെന്ന് പി എസ് ശ്രീധരൻ പിള്ള. തിരുവനന്തപുരത്ത് കുമ്മനം രാജശേഖരൻ നൂറ് ശതമാനം വിജയിക്കുമെന്നും ശ്രീധരന്‍പിള്ള തിരുവനന്തപുരത്ത് പറഞ്ഞു.