Asianet News MalayalamAsianet News Malayalam

മോദിക്ക് മാത്രമല്ല മമത ബാനർജി എല്ലാവർക്കും സമ്മാനങ്ങൾ അയക്കാറുണ്ട്; തൃണമൂൽ

ദീദി (മമത ബാനർജി) മോദിക്ക് മാത്രമല്ല,എല്ലാവർക്കും സമ്മാനങ്ങൾ അയക്കാറുണ്ടെന്ന് തൃണമൂൽ കോൺ​ഗ്രസ് നേതൃത്വം വ്യക്തമാക്കി

Didi sends gifts to all leaders not just Modi says Trinamool Congress
Author
New Delhi, First Published Apr 24, 2019, 3:50 PM IST

ദില്ലി: പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി തനിക്ക് എല്ലാ വര്‍ഷവും കുര്‍ത്തയും പലഹാരങ്ങളുമൊക്കെ സമ്മാനമായി അയക്കാറുണ്ടെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വെളിപ്പെടുത്തലിൽ പ്രതികരിച്ച് തൃണമൂൽ കോൺ​ഗ്രസ്. ദീദി (മമത ബാനർജി) മോദിക്ക് മാത്രമല്ല,എല്ലാവർക്കും സമ്മാനങ്ങൾ അയക്കാറുണ്ടെന്ന് തൃണമൂൽ കോൺ​ഗ്രസ് നേതൃത്വം വ്യക്തമാക്കി.

ദീദി എല്ലാവർക്കും സമ്മാനങ്ങൾ അയക്കാറുണ്ട്. ദീദി അനുകമ്പ പ്രകടിപ്പിക്കുന്ന വിധം അങ്ങനെയാണ്. അതിനെ രാഷ്ട്രീയവൽക്കരിക്കരുതെന്നും നേതാക്കൾ പറഞ്ഞു. മുൻ രാഷ്ട്രപതി പ്രണാബ് മുഖർജിക്കും എല്ലാ വർഷവും കുർത്തയും മാങ്ങയും മധുരപലഹാരങ്ങളും സമ്മാനമായി ദീദി അയക്കാറുണ്ട്. രാഷ്ട്രപടി രാംനാഥ് കോവിന്ദിനും ദീദി ഇത്തരത്തിൽ സമ്മാനങ്ങൾ അയക്കാറുണ്ട്. മോദിക്കും അതുപോലെതന്നെയാണ് അയച്ചത്. ഇത് വലിയ കാര്യമൊന്നുമല്ല. മമത ബാനാർജി വളരെയധികം ഉപചാരശീലമുള്ളയളാണ്. അവർ അടൽബിഹാരി വാജ്പേയ്ക്കും മധുരപലഹാരങ്ങൾ സമ്മാനമായി അയക്കാറുണ്ട്. അദ്ദേഹത്തിന് ഏറ്റവും ഇഷ്ടമുള്ള പരഹാരങ്ങളാണ് അയക്കാറുള്ളതെന്നും തൃണമൂൽ കോൺ​ഗ്രസ് കൂട്ടിച്ചേർത്തു.

നല്ല സൗഹൃദങ്ങളെപ്പോലും രാഷ്ട്രീയവത്ക്കരിക്കുകയും അതുവഴി വോട്ടര്‍മാരെ ആശയക്കുഴപ്പത്തിലാക്കാനുമാണ് മോദി ശ്രമിക്കുന്നത്. മറ്റ് തന്ത്രങ്ങള്‍ പരാജയപ്പെട്ടതുപോലെ അദ്ദേഹത്തിന്റെ ഈ തന്ത്രവും പരാജയപ്പെടുമെന്നും തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. ദീദിയും മോദിയും പരസ്പരം ധാരണയില്‍ പോകുകയാണെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ വിമര്‍ശനത്തേയും നേതാക്കള്‍ തള്ളിക്കളഞ്ഞു. ഇത് മമത ബാനര്‍ജിയാണ്. മുന്‍ മുഖ്യമന്ത്രിയും കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാവുമായ ബുദദേബ് ഭട്ടാചാര്യയുമായി നല്ല ബന്ധം പുലര്‍ത്തിയ, അദ്ദേഹത്തിന്റെ ഫ്‌ളാറ്റ് അറ്റകുറ്റപ്പണികള്‍ നടത്തി കൊടുത്ത, രോഗാവസ്ഥയില്‍ അദ്ദേഹത്തെ നിരന്തരം ഫോണില്‍ ബന്ധപ്പെട്ട് അസുഖവിവരങ്ങള്‍ തിരക്കിയിരുന്ന ദീദിയാണിതെന്നും നേതാക്കള്‍ പറഞ്ഞു.

മമത ബാനര്‍ജിയുമായി നല്ല ബന്ധമാണുള്ളത്. കുര്‍ത്തയും പലഹാരങ്ങളുമൊക്കെ സമ്മാനമായി അയക്കാറുണ്ട്. ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന തനിക്ക് ബംഗാളി പലഹാരങ്ങള്‍ കൊടുത്തയയ്ക്കാറുണ്ടെന്ന് അറിഞ്ഞപ്പോള്‍ മുതല്‍ മമതയും അത്തരം പലഹാരങ്ങള്‍ അയയ്ക്കാന്‍ തുടങ്ങി. തെരഞ്ഞെടുപ്പിന്റെ സമയത്ത് ഇത് പറയുന്നത് തന്നെ ബാധിക്കുമെങ്കിലും ഇക്കാര്യം പറയാന്‍ തനിക്ക് മടിയില്ലെന്നും മോദി പറഞ്ഞു. ബോളിവുഡ് താരം അക്ഷയ് കുമാറുമായി നടത്തിയ അഭിമുഖത്തിലായിരുന്നു മോദിയുടെ തുറന്ന് പറച്ചിൽ. 

 

Follow Us:
Download App:
  • android
  • ios