ഭോപ്പാല്‍: കോണ്‍ഗ്രസ് നേതാവും മധ്യപ്രദേശ് മുന്‍മുഖ്യമന്ത്രിയുമായ ദ്വിഗ് വിജയ് സിംഗിന് ലോക്സഭാ തിരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാന്‍ കഴിഞ്ഞില്ല. ഇന്ന് ലോക്സഭാ തിരഞ്ഞെടുപ്പിന്‍റെ ആറാംഘട്ട വോട്ടെടുപ്പ് നടന്ന രാജ്ഘറിലായിരുന്നു അദ്ദേഹത്തിന് വോട്ട്. ഭോപ്പാലില്‍ നിന്നും 300 കിലോമീറ്റര്‍ അകലെയാണ് രാജ്ഘര്‍.

അവിടേയ്ക്ക് എത്താന്‍ സാധിക്കാതിരുന്നതിനെത്തുടര്‍ന്നാണ് വോട്ട് ചെയ്യാന്‍ കഴിയാതിരുന്നത്. വോട്ടു ചെയ്യാന്‍ സാധിക്കാത്തതില്‍ ഖേദമുണ്ടെന്നും അടുത്ത തവണ ഭോപ്പാലിലേക്ക് വോട്ട് മാറ്റുമെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിന്‍റ ഭോപ്പാല്‍ ലോക്സഭാ സ്ഥാനാര്‍ത്ഥിയാണ് അദ്ദേഹം. ഭോപ്പാലില്‍ പ്രഗ്യാ സിംഗ് ടാക്കൂറാണ് ബിജെപി സ്ഥാനാര്‍ത്ഥി.