Asianet News MalayalamAsianet News Malayalam

കെ സുധാകരന്‍റെ തെരഞ്ഞെടുപ്പ് വീഡിയോ ചട്ടലംഘനമെന്ന് ജില്ലാ കളക്ടർ; നടപടി തുടങ്ങി

വീഡിയോ പ്രചരിപ്പിച്ചത് തെരെഞ്ഞെടുപ്പ് ചട്ട ലംഘനമെന്ന് കാണിച്ച് കെ സുധാകരന് ജില്ലാ കളക്ടർ നോട്ടീസ് അയച്ചു. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ നിർദ്ദേശ പ്രകാരമാണ് കളക്ടർ നടപടി ആരംഭിച്ചത്. ഇതേ വീഡിയോയുടെ പേരിൽ കെ സുധാകരനെതിരെ വനിതാ കമ്മീഷൻ കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു.

district collector asks explanation from K Sudhakaran about campaign video
Author
Kannur, First Published Apr 21, 2019, 12:10 PM IST

കണ്ണൂർ: സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ ഫെയ്സ്ബുക്കിലൂടെ പ്രചാരണം നടത്തിയ കെ സുധാകരന്‍റെ നടപടി തെരെഞ്ഞെടുപ്പ് ചട്ട ലംഘനമെന്ന് ജില്ലാ കളക്ടർ. ഇത് കാണിച്ച് കെ സുധാകരന് ജില്ലാ കളക്ടർ നോട്ടീസ് അയച്ചു. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ നിർദ്ദേശ പ്രകാരമാണ് കളക്ടർ നടപടി ആരംഭിച്ചത്. ഇതേ വീഡിയോയുടെ പേരിൽ കെ സുധാകരനെതിരെ വനിതാ കമ്മീഷൻ കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു.

'ഓളെ പഠിപ്പിച്ച് ടീച്ചറാക്കിയത് വെറുതെയായി' എന്ന പേരിൽ ഇറങ്ങിയ വീഡിയോ ആണ് സ്ത്രീവിരുദ്ധമാണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറും വനിതാ കമ്മീഷനും കണ്ടെത്തിയത്. വീഡിയോയിലെ കഥാപാത്രങ്ങൾക്ക് പാർലമെന്‍റിൽ പ്രസംഗിച്ചവരോ ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയി ബന്ധമില്ല എന്നുകൂടി എഴുതിച്ചേർത്താണ് സുധാകരൻ ഫേസ്ബുക്കിലൂടെ വീഡിയോ പ്രചരിപ്പിച്ചത്. ഈ വീഡിയോ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി കെ ശ്രീമതി ടീച്ചറെ ലക്ഷ്യം വച്ചാണെന്ന ആരോപണവുമായി സിപിഎം രംഗത്തെത്തിയിരുന്നു. കോൺഗ്രസിലെ തന്നെ വനിതാ നേതാക്കളെയും പൊതുരംഗത്തുള്ള മറ്റ് വനിതകളേയും അപമാനിക്കുന്നതാണ് വീഡിയോ എന്നും വിമർശനം ഉയർന്നിരുന്നു.

Follow Us:
Download App:
  • android
  • ios