Asianet News MalayalamAsianet News Malayalam

'ആശയക്കുഴപ്പം ഉണ്ടാക്കരുത്'; കോണ്‍ഗ്രസിന് താക്കീതുമായി മായാവതിയും അഖിലേഷും

കോണ്‍ഗ്രസിന്റെ പ്രഖ്യാപനം ആശയക്കുഴപ്പമുണ്ടാക്കുന്നതാണെന്നും അവരുടെ സഹായമില്ലാതെ തന്നെ ബിജെപിയെ പരാജയപ്പെടുത്താനുള്ള ശക്തി തങ്ങള്‍ക്കുണ്ടെന്നുമാണ് മായാവതി ഇപ്പോള്‍ പ്രതികരിച്ചിരിക്കുന്നത്.

Don't Create Confusion  Mayawati to congress
Author
Lucknow, First Published Mar 18, 2019, 3:33 PM IST

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ഏഴ് സീറ്റുകളില്‍ മത്സരിക്കുന്നില്ലെന്ന കോണ്‍ഗ്രസ് തീരുമാനത്തിനെതിരെ ബിഎസ്പി നേതാവ് മായാവതി. എസ്പി-ബിഎസ്പി സഖ്യത്തിലെ പ്രധാന നേതാക്കള്‍ മത്സരിക്കുന്ന മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തുന്നില്ലെന്നാണ് കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. ഈ പ്രഖ്യാപനം ആശയക്കുഴപ്പമുണ്ടാക്കുന്നതാണെന്നും കോണ്‍ഗ്രസിന്റെ സഹായമില്ലാതെ തന്നെ ബിജെപിയെ പരാജയപ്പെടുത്താനുള്ള ശക്തി തങ്ങള്‍ക്കുണ്ടെന്നുമാണ് മായാവതി ഇപ്പോള്‍ പ്രതികരിച്ചിരിക്കുന്നത്.

ഉത്തര്‍പ്രദേശിലെ 80 സീറ്റുകളിലും മത്സരിക്കാനുള്ള സ്വാതന്ത്ര്യം കോണ്‍ഗ്രസിനുണ്ട്. തനിയെ  ബിജെപിയെ പരാജയപ്പെടുത്താനുള്ള ശക്തി ഞങ്ങളുടെ (എസ്പി-ബിഎസ്പി) സഖ്യത്തിന് ഉണ്ട്. മായാവതി ട്വീറ്റ് ചെയ്തു.

ഉത്തര്‍പ്രദേശിലോ മറ്റേതെങ്കിലും സംസ്ഥാനത്തോ കോണ്‍ഗ്രസുമായി ഏതെങ്കിലും തരത്തിലുള്ള സഖ്യം ബിഎസ്പിക്ക് ഇല്ല. കോണ്‍ഗ്രസ് ദിവസേന പറയുന്ന നുണകള്‍ വിശ്വസിച്ച് കുഴപ്പത്തില്‍ ചെന്ന് ചാടുന്നവരല്ല തങ്ങളുടെ അണികളെന്നും മായാവതി പറഞ്ഞു.
എസ്.പി.നേതാവ് അഖിലേഷ് യാദവും കോണ്‍ഗ്രസ് ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്ന് ആരോപിച്ച് രംഗത്തെത്തി. 


 

Follow Us:
Download App:
  • android
  • ios