വോട്ടെണ്ണൽ ദിനത്തിൽ വിജയസാധ്യതയെ കുറിച്ച് മാത്രം ചോദിക്കു എന്ന് രാജ്മോഹൻ ഉണ്ണിത്താൻ 

കാസര്‍കോട്: കേരളത്തിൽ യുഡിഎഫ് 1977 ലെ തെരഞ്ഞെടുപ്പ് ഫലം ആവവര്‍ത്തിക്കുമെന്ന് കാസര്‍കോട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ്മോഹൻ ഉണ്ണിത്താൻ. ഇരുപതിൽ ഇരുപത് സീറ്റും യുഡിഎഫിന് കിട്ടുന്ന രാഷ്ട്രീയ കാലാവസ്ഥയാണ് ഇത്തവണയെന്നും രാജ് മോഹൻ ഉണ്ണിത്താൻ പറഞ്ഞു. കിട്ടുമെങ്കിൽ തന്നെ രണ്ട് സീറ്റിൽ മാത്രമാണ് ഇടത് മുന്നണിക്ക് സാധ്യത. അത് ഏതൊക്കെ സീറ്റാണ് എന്ന് താൻ പറയില്ലെന്നും ഉണ്ണിത്താൻ പറഞ്ഞു. വോട്ടെണ്ണൽ കേന്ദ്രത്തിൽ എത്തുന്ന സ്ഥാനാര്‍ത്ഥികളുടേയും ഏജന്‍റുമാരുടേയും ആത്മവീര്യം തകര്‍ക്കാനില്ലെന്നും രാജ് മോഹൻ ഉണ്ണിത്താൻ പറഞ്ഞു. 

തെരഞ്ഞെടുപ്പ് ഫണ്ടായി വീട്ടിൽ സൂക്ഷിച്ച പണം സഹായി അപഹരിച്ചതടക്കമുള്ള തെരഞ്ഞെടുപ്പ് കാല വിവാദങ്ങളെ കുറിച്ച് ചോദിച്ചപ്പോൾ ഡോണ്ട് ആസ്ക് അൺനെസസ്സറി ക്വസ്റ്റ്യൻസ് എന്നായിരുന്നു രാജ്മോഹൻ ഉണ്ണിത്താന്‍റെ മറുപടി. കാസര്‍കോട്ട് വിജയം ഉറപ്പാണെന്നും രാജ്മോഹൻ ഉണ്ണിത്താൻ ആവര്‍ത്തിച്ചു.

വോട്ടെണ്ണൽ ദിനത്തിൽ ആദ്യം വോട്ടെണ്ണൽ കേന്ദ്രം സന്ദര്‍ശിക്കാനെത്തിയ സ്ഥാനാര്‍ത്ഥികളിൽ ഒരാൾ കൂടിയാണ് രാജ്മോഹൻ ഉണ്ണിത്താൻ. 

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ്അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക.