Asianet News MalayalamAsianet News Malayalam

പെരുമാറ്റച്ചട്ട ലംഘനം: മോദി, അമിത് ഷാ, രാഹുൽ എന്നിവർക്കെതിരായ പരാതികള്‍ ഇന്ന് പരിഗണിക്കും

എന്നാൽ യോഗം മുന്‍ കൂട്ടി തീരുമാനിച്ചതാണെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വിശദീകരണം. 

EC to take decision on complaints against PM Modi, Amit Shah, Rahul Gandhi today
Author
Delhi, First Published Apr 30, 2019, 9:04 AM IST

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി അധ്യക്ഷന്‍ അമിത് ഷാ, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എന്നിവര്‍ക്കെതിരായ പെരുമാറ്റച്ചട്ട ലംഘന പരാതികള്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് പരിഗണിക്കും. പരാതികളില്‍ കമ്മീഷന്‍ നടപടി എടുക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് നല്‍കിയ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കാനിരിക്കെയാണ് നടപടി. 

എന്നാൽ യോഗം മുന്‍ കൂട്ടി തീരുമാനിച്ചതാണെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വിശദീകരണം. സൈനികരുടെ പേരില്‍ വോട്ടു ചോദിച്ചെന്നാണ് മോദിക്കെതിരായ പരാതി. മോദി സേനയെന്ന് സൈന്യത്തെ വിശേഷിപ്പിച്ചെന്നാണ് അമിത് ഷായ്ക്കെതിരായ ആക്ഷേപം. കാവല്‍ക്കാരന്‍ കള്ളന്‍ പരാമര്‍ശത്തിലാണ് രാഹുല്‍ ഗാന്ധിയ്ക്കെതിരായ ബിജെപി പരാതി.


 

Follow Us:
Download App:
  • android
  • ios