കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയ്ക്ക് മധ്യപ്രദേശിലാണ് തെരഞ്ഞെടുപ്പ് പരിപാടി.

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഉത്തര്‍ പ്രദേശിലെയും ബിഹാറിലെയും ചണ്ഡിഗഡിലെയും തെരഞ്ഞെടുപ്പ് യോഗങ്ങളിലെത്തും. ഉത്തര്‍ പ്രദേശിലെ 13 മണ്ഡലങ്ങളിലും ബിഹാറിലെ എട്ടു മണ്ഡലങ്ങളിലുമാണ് അവസാന ഘട്ടത്തില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയ്ക്ക് മധ്യപ്രദേശിലാണ് തെരഞ്ഞെടുപ്പ് പരിപാടി.

മധ്യപ്രദേശിലെ എട്ട് മണ്ഡലങ്ങളിലാണ് 19 ന് തെരഞ്ഞെടുപ്പ് നടക്കുന്നത്. സിഖ് വിരുദ്ധ കലാപത്തെ കുറിച്ചുള്ള സാം പിത്രോദയുടെ പരാമര്‍ശം ഇന്നലെ പഞ്ചാബിലെത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ തള്ളിയിരുന്നു. രാഹുലിന്‍റേത് തട്ടിപ്പെന്നായിരുന്നു മോദിയുടെ മറുപടി.