സ്ത്രീകളെപ്പറ്റി മോശം പരാമർശം നടത്തിയതിന് അസം ഖാന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ നേരത്തെ മൂന്ന് ദിവസത്തെ വിലക്ക് നൽകിയിരുന്നു.

ദില്ലി: സമാജ് വാദി പാർട്ടി സ്ഥാനാർത്ഥി അസം ഖാന് വീണ്ടും തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നോട്ടീസ്. അസം ഖാന്‍റെ നിരവധി പ്രസംഗങ്ങൾ മാതൃക പെരുമാറ്റ ചട്ടം ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് വീണ്ടും നോട്ടീസ് നൽകിയിരിക്കുന്നത്. 24 മണിക്കൂറിനകം വിഷയത്തിൽ മറുപടി നൽകണമെന്നാണ് അസംഖാന് നൽകിയിരിക്കുന്ന നിർദ്ദേശം. 

സ്ത്രീകളെപ്പറ്റി മോശം പരാമർശം നടത്തിയതിന് അസം ഖാന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ നേരത്തെ മൂന്ന് ദിവസത്തെ വിലക്ക് നൽകിയിരുന്നു. എസ്‍പി വിട്ട് ബിജെപിയിലേക്ക് എത്തി രാംപൂരിൽ അസംഖാനെതിരെ മത്സരിക്കുന്ന ചലച്ചിത്രതാരം ജയപ്രദയ്ക്കെതിരെയാണ് അസംഖാൻ 'കാക്കി അടിവസ്ത്രം' ധരിക്കുന്ന സ്ത്രീ എന്ന മോശം പരാമർശം നടത്തിയത്. ഇതിൽ അസംഖാനെതിരെ കേസും എടുത്തിരുന്നു.