Asianet News MalayalamAsianet News Malayalam

ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ആദ്യ വിജ്ഞാപനം പുറപ്പെടുവിച്ചു

ഈ മാസം 26 വരെയാണ് നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി.. ഏഴു ഘട്ടങ്ങളിലായാണ് 17ാം ലോക്സഭയിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുക. മെയ് 23 നാണ് രാജ്യം കാത്തിരിക്കുന്ന വോട്ടെണ്ണൽ. 
 

election commission released notification for the first phase of election
Author
Delhi, First Published Mar 18, 2019, 11:28 AM IST

ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പിലെ ആദ്യ ഘട്ട വോട്ടെടുപ്പിനുള്ള വിജ്ഞാപനം പുറപ്പെടുവിപ്പിച്ചു.  91 ലോക്സഭാ മണ്ഡലങ്ങളിലേക്കും 3 നിയമസഭകളിലേക്കുമുള്ള തെരഞ്ഞെടുപ്പ് വിജ്ഞാപനമാണ്  പുറത്തിറക്കിയത്.

ആന്ധ്രാപ്രദേശ്, തെലങ്കാന, ഉത്തർപ്രദേശ്, പശ്ചിമബംഗാൾ തുടങ്ങി 20 സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണപ്രദേശങ്ങളിലെയും 91 ലോക്സഭാ സീറ്റുകളിലേക്കും, ആന്ധ്രാപ്രദേശ് , അരുണാചൽ പ്രദേശ്, സിക്കിം എന്നീ സംസ്ഥാന നിയമസഭകളിലേക്കുമുള്ള  വോട്ടെടുപ്പിനുമുള്ള വിജ്ഞാപനമാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഇപ്പോൾ പുറപ്പെടുവിച്ചിരിക്കുന്നത്.

ഈ മാസം 26 വരെയാണ് നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. വിവിധ രാഷ്ട്രീയ കക്ഷികളുടെ സ്ഥാനാർത്ഥി നിർണയ ചർച്ചകൾ പുരോഗമിക്കുകയാണ്. ഇന്ന് ബിജെപിയുടെ ആദ്യ ഘട്ട പട്ടിക പുറത്തിറക്കുമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കറുടെ നിര്യാണത്തോടെ സ്ഥാനാർത്ഥി പട്ടികയുടെ പ്രഖ്യാപനം നാളെത്തേക്ക് മാറ്റി.

ആന്ധ്രപ്രദേശിലെയും അരുണാചൽ പ്രദേശിലെയും നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളുടെ പട്ടിക ബിജെപി പുറത്തിറക്കിയിരുന്നു. ആദ്യ ഘട്ട വോട്ടെടുപ്പ് നടക്കുന്ന വിവിധ  സംസ്ഥാനങ്ങളിലെ കോൺഗ്രസ് സ്ഥാനാർത്ഥികളുടെ പട്ടികയും ഇന്ന് പുറത്തിറങ്ങും. ഏഴു ഘട്ടങ്ങളിലായാണ് 17ാം ലോക്സഭയിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുക. മെയ് 23 നാണ് രാജ്യം കാത്തിരിക്കുന്ന വോട്ടെണ്ണൽ. 

Follow Us:
Download App:
  • android
  • ios