കണ്ണൂര്‍: മുഖ്യമന്ത്രിയുടെ മണ്ഡലമായ ധര്‍മ്മടം മണ്ഡലത്തില്‍ യു ഡി എഫ് ലീഡ് ചെയ്യുന്നു. സി പി എം ഇവിടെ പിന്നിലാണ്.  മട്ടന്നൂര്‍, തളിപ്പറമ്പ് എന്നിവിടങ്ങളില്‍ മാത്രമാണ് കണ്ണൂര്‍ ലോകസഭാ മണ്ഡലത്തില്‍ നിലവിലെ എം.പി കൂടിയായ പി.കെ ശ്രീമതിക്ക് ലീഡ് ചെയ്യാനായത്. യു ഡി എഫ് സ്ഥാനാര്‍ത്ഥി സുധാകരന്‍റെ ലീഡ് 18,000 കടക്കുകയാണ്.  

ലീഡ് നില നിലനിര്‍ത്താന്‍ കഴിയുമോ എന്ന് ഉറ്റുനോക്കുകയാണ് കണ്ണൂര്‍. 21 ശതമാനം വോട്ടെണ്ണിത്തീരുമ്പോഴാണ് സുധാകരന്‍ നിലവിലെ ലീഡ് നിലനിര്‍ത്തുന്നത്.