ബാബ്റി മസ്ജിദ് തകര്‍ക്കാന്‍ താനും ഉണ്ടായിരുന്നു അതില്‍ താന്‍ അഭിമാനിക്കുന്നുവെന്ന പ്രസ്താവനയുടെ പേരിലാണ് പ്രഗ്യയെ 72 മണിക്കൂര്‍ നേരത്തെ പ്രചാരണത്തില്‍ നിന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കിയത്. 

ഭോപ്പാല്‍: തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വിലക്ക് ലംഘിച്ച് പ്രചാരണത്തിന് ഇറങ്ങിയ ബിജെപി സ്ഥാനാര്‍ത്ഥി പ്രഗ്യാസിംഗ് താക്കൂറിനെതിരെ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ നോട്ടീസ് അയച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ മൂന്ന് ദിവസത്തെ വിലക്ക് തീരും മുന്‍പേ പ്രഗ്യാസിംഗ് പ്രചാരണത്തിന് ഇറങ്ങിയെന്ന പരാതിയിലാണ് നോട്ടീസയച്ചത്. ബാബ്റി മസ്ജിദ് തകര്‍ക്കാന്‍ താനും ഉണ്ടായിരുന്നു അതില്‍ താന്‍ അഭിമാനിക്കുന്നുവെന്ന പ്രസ്താവനയുടെ പേരിലാണ് പ്രഗ്യയെ 72 മണിക്കൂര്‍ നേരത്തെ പ്രചാരണത്തില്‍ നിന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കിയത്.