ലോക്സഭാ തെരഞ്ഞെടുപ്പിൽ വയനാട്ടിൽ നിന്നും ജനവിധി തേടുന്ന കോൺ​ഗ്രസ് അധ്യക്ഷൻ രാഹുൽ ​ഗാന്ധിയുടെ പ്രചാരണ ​ഗാനം പുറത്തിറങ്ങി. കോഴിക്കോട് ഡിസിസി പ്രസിഡന്റ് ടി സിദ്ദീഖും സംഘവുമാണ് രാഹുലിന്റെ പ്രചാരണ​ഗാനം ഒരുക്കിയിരിക്കുന്നത്.' പോരാട്ടം തുടരാം വീരമായ്...' എന്ന് തുടങ്ങുന്ന ​ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്..

‌3:33 മിനിറ്റ് ദൈര്‍ഘ്യമുള്ള ഗാനം സമൂഹമാധ്യമങ്ങളിൽ ഇതിനോടകം തന്നെ വൈറലായിരിക്കുകയാണ്. കോൺ​ഗ്രസിനെ അധികാരത്തിലേറ്റണമെന്നും രാഹുലിന് വോട്ട് ചെയ്യണമെന്നുമുള്ള ആഹ്വാനമാണ് പാട്ടിലുടനീളം നിഴലിക്കുന്നത്. 

എന്റെ അച്ഛനുറങ്ങുന്ന ഈ മാമല നാടിനെ കാക്കാൻ നമുക്ക് ഒരുമിച്ച് പ്രവർത്തികാം എന്ന ഭാവി പ്രധാനമന്ത്രി ശ്രീ രാഹുൽ ​ഗാന്ധിയുടെ പ്രഖ്യാപനം നമുക്ക് ഒരുമിച്ച് വരവേൽക്കാം എന്ന്  ടി സിദ്ദീഖ് വീഡിയോയിലൂടെ ആവശ്യപ്പെടുന്നുണ്ട്.