രണ്ട് സ്ഥാനാർത്ഥികളും തനിക്ക് പ്രിയപ്പെട്ടവരാണെന്ന് പറഞ്ഞ മമ്മൂട്ടിക്കൊപ്പം എറണാകുളത്തെ പ്രമുഖ സ്ഥാനാർത്ഥികളായ പി രാജീവും ഹൈബി ഈഡനുമുണ്ടായിരുന്നു.
കൊച്ചി: വോട്ട് അധികാരവും, അവകാശവുമാണെന്ന് നടന്‍ മമ്മൂട്ടി, വോട്ട് ചെയ്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്ന താരം. തൃക്കാക്കര നിയോജകമണ്ഡലത്തിലെ 106 നമ്പർ ബൂത്തിലാണ് മമ്മൂട്ടി വോട്ട് രേഖപ്പെടുത്തിയത്. ഭാര്യ സുൽഫത്തിനൊപ്പമാണ് താരം വോട്ട് ചെയ്യാനെത്തിയത്. എൽഡിഎഫ് സ്ഥാനാർഥി പി രാജീവും ഹൈബി ഈഡനും മമ്മൂട്ടിക്കൊപ്പം ഉണ്ടായിരുന്നു.
മമ്മൂട്ടിയുടെ വാക്കുകൾ
" വോട്ട് നമ്മുടെ അധികാരമാണ് . സ്ഥാനാര്‍ത്ഥികളുടെ മേന്മയും അവരുടെ ഗുണങ്ങളുമെല്ലാം പരിഗണിച്ചാണ് വോട്ട് ചെയ്യുക. അവരുടെ പാര്‍ട്ടിയും നോക്കണം. ഒരിക്കലും വോട്ട് ചെയ്യാതിരിക്കരുത്. നമുക്ക് അധികാരം പ്രയോഗിക്കാന്‍ സാധിക്കുന്ന ഏക അവസരമാണ്. അത് എല്ലാവരും വിനിയോഗിക്കണം "
നമ്മൾ നമ്മുക്ക്വേണ്ടി പ്രതിനിധികളെ തെരഞ്ഞെടുക്കുകയാണ് എന്ന ഓർമ്മിപ്പിച്ച മമ്മൂട്ടി രണ്ട് സ്ഥാനാർത്ഥികളും തനിക്ക് പ്രിയപ്പെട്ടവരാണെന്നും പറഞ്ഞു.
" രണ്ട് പേരും വേണ്ടപ്പെട്ടവരാണ്, പക്ഷേ എനിക്ക് ഒരു വോട്ടെയുള്ളൂ "

