അങ്കമാലിയിലെ 89-ാം നമ്പര്‍ ബൂത്തിലാണ് കള്ളവോട്ട് നടന്നെന്ന ആരോപണവുമായി വോട്ടര്‍ എത്തിയത്.

അങ്കമാലി: അങ്കമാലി മണ്ഡലത്തില്‍ കള്ളവോട്ട് രേഖപ്പെടുത്തിയതായി ആരോപണം. വോട്ട് ചെയ്യാനെത്തിയ ആളുടെ പേരില്‍ നേരത്തെ ആരോ വോട്ട് ചെയ്തതെന്ന് ആരോപണമുണ്ടായതോടെ ഇയാള്‍ക്ക് ബാലറ്റ് പേപ്പറില്‍ വോട്ട് രേഖപ്പെടുത്താന്‍ അവസരം നല്‍കി. 

അങ്കമാലിയിലെ 89-ാം നമ്പര്‍ ബൂത്തിലാണ് കള്ളവോട്ട് നടന്നെന്ന ആരോപണവുമായി വോട്ടര്‍ എത്തിയത്. ഓസ്‍വെല്‍ ലോനപ്പന്‍ എന്നയാളുടെ അതേ പേരില്‍ നേരത്തെ തന്നെ വോട്ട് രേഖപ്പെടുത്തിയെന്നായിരുന്നു ആരോപണം. ഇതോടെ ഇയാള്‍ക്ക് ബാലറ്റ് പേപ്പറില്‍ വോട്ട് ചെയ്യാന്‍ അവസരം നല്‍കി. അതേസമയം കൊല്ലത്ത് കള്ളവോട്ട് നടന്നതായി തെളിഞ്ഞതോടെ പോളിങ് ബൂത്തില്‍ ആളുകള്‍ പ്രതിഷേധിച്ചിരുന്നു.