മലപ്പുറം, കൊല്ലം, ഇടുക്കി, എറണാകുളം, ചാലക്കുടി എന്നിവിടങ്ങളിലും ആദ്യ മണിക്കൂറില്‍ അഞ്ച് ശതമാനത്തിലേറെ വോട്ട് രേഖപ്പെടുത്തി. അതേ സമയം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മത്സരിക്കുന്ന വയനാട്ടില്‍ 3.5 ശതമാനം പേരാണ് ആദ്യ മണിക്കൂറില്‍ വോട്ട് രേഖപ്പെടുത്തിയത്
തിരുവനന്തപുരം: പൊതു തെരഞ്ഞെടുപ്പിന് കേരളം വിധി എഴുതുമ്പോള്‍ ആദ്യ മണിക്കൂറില്‍ കനത്ത പോളിംഗാണ് രേഖപ്പെടുത്തുന്നത്. വാശിയേറിയ പോരാട്ടം നടക്കുന്ന പത്തനംതിട്ടയിലും തൃശൂരിലുമാണ് ആദ്യ മണിക്കൂറില്‍ ഏറ്റവും കൂടുതല്‍ വോട്ട് രേഖപ്പെടുത്തിയത്. പത്തനംതിട്ടയില്‍ 6.1 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തിയപ്പോള്‍ തൃശൂരില്‍ 6 ശതമാനം പിന്നിട്ടു. ആദ്യ മണിക്കൂറില്‍ കേരളത്തിന്‍റെ മൊത്തം പോളിംഗ് ശതമാനം 4.26 ആണ്.
കേരളത്തിലെമ്പാടും ശക്തമായ പോളിംഗാണ് രേഖപ്പെടുത്തുന്നത്. രാവിലെ മുതല്‍ തന്നെ പോളിംഗ് സ്റ്റേഷനുകളില്‍ വലിയ തിരക്ക് അനുഭവപ്പെടുന്നുണ്ട്. മലപ്പുറം, കൊല്ലം, ഇടുക്കി, എറണാകുളം, ചാലക്കുടി എന്നിവിടങ്ങളിലും ആദ്യ മണിക്കൂറില്‍ അഞ്ച് ശതമാനത്തിലേറെ വോട്ട് രേഖപ്പെടുത്തി. അതേ സമയം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മത്സരിക്കുന്ന വയനാട്ടില്‍ 3.5 ശതമാനം പേരാണ് ആദ്യ മണിക്കൂറില്‍ വോട്ട് രേഖപ്പെടുത്തിയത്.
മണ്ഡലങ്ങളിലെ പോളിംഗ് ശതമാനം
തിരുവനന്തപുരം- 4.4
ആറ്റിങ്ങല്‍-4.2
കൊല്ലം-5.2
പത്തനംതിട്ട-6.1
മാവേലിക്കര-3.1
കോട്ടയം-3.6
ആലപ്പുഴ- 3.2
ഇടുക്കി- 5.62
എറണാകുളം- 5.20
ചാലക്കുടി- 5.77
തൃശൂര്‍- 6.0
ആലത്തൂര്‍- 3.6
പാലക്കാട്- 4.5
പൊന്നാനി- 4.8
മലപ്പുറം- 5.1
കോഴിക്കോട്- 4.7
വയനാട്- 3.5
വടകര- 4.8
കണ്ണൂര്‍- 4.5
കാസര്‍കോട്- 4.8
