ബിഗ് ബോസ് മത്സരാര്‍ത്ഥിയായിരുന്ന സമയത്ത് വിവാദ നായകനായിരുന്നു സ്വാമി ഓം

ദില്ലി: ലോക്‍സഭാ തെരഞ്ഞെടുപ്പില്‍ ദില്ലി മണ്ഡലത്തില്‍ നിന്നും മത്സരിക്കുമെന്ന് ആള്‍ദൈവം സ്വാമി ഓം. ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്‍റെ ഹിന്ദു വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പോരാടുമെന്നും സ്വാമി ഓം പറഞ്ഞു. മാര്‍ച്ച് 23 ന് വിവിധ ഹിന്ദു സംഘടനകള്‍ നടത്തിയ ചര്‍ച്ചയിലാണ് മത്സരാര്‍ത്ഥിയായി തന്‍റെ പേര് ഉറപ്പിച്ചതെന്ന് സ്വാമി ഓം പറഞ്ഞു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ബിഗ് ബോസ് മത്സരാര്‍ത്ഥിയായിരുന്ന സമയത്ത് വിവാദ നായകനായിരുന്നു സ്വാമി ഓം. ബിഗ് ബോസ് ഹൗസിലെ മത്സരാര്‍ത്ഥികള്‍ക്ക് നേരെ സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തുകയും അശ്ലീല വാക്കുകള്‍ ഉപയോഗിക്കുകയും ചെയ്ത ഇയാള്‍ പിന്നീട് മത്സരത്തില്‍ നിന്നും പുറത്താവുകയായിരുന്നു.