ദില്ലി: ബിജെപിയ്ക്ക് ഇപ്പോൾ തീവ്ര ഹിന്ദുത്വ നിലപാടില്ലെന്നും പാ‍ർട്ടിയിൽ ഇനി സജീവമാകുമെന്നും മുൻ കേന്ദ്രമന്ത്രി എസ് കൃഷ്ണകുമാർ. താൻ പണ്ടേ ബിജെപിയിൽ ചേർന്നിരുന്നെങ്കിലും സജീവമായിരുന്നില്ല.  പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃപാടവത്തിൽ ആകൃഷ്ടനായാണ് പാർട്ടിയിൽ സജീവമാകാൻ തീരുമാനിച്ചതെന്നും എസ് കൃഷ്ണകുമാർ പറഞ്ഞു.

മുൻ ഐഎഎസ് ഓഫീസറായിരുന്ന കൃഷ്ണകുമാർ 8, 9, 10 ലോകസഭകളിൽ അംഗമായിരുന്നു.