കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കാനുള്ള സാധ്യത തള്ളാതെയാണ് എക്സിറ്റ് പോൾ ഫലങ്ങൾ. മൂന്ന് സീറ്റിൽ വരെ വിജയ സാധ്യതയുണ്ടെന്നാണ് ന്യൂസ് നേഷൻ പറയുന്നത്.

തിരുവനന്തപുരം: കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കാനുള്ള സാധ്യത തള്ളാതെ എക്സിറ്റ് പോൾ ഫലങ്ങൾ. ഒരു സീറ്റ് മുതൽ മൂന്ന് സീറ്റിൽ വരെ ബിജെപിക്ക് വിജയ സാധ്യതയുണ്ടെന്നാണ് വിവിധ എക്സിറ്റ് പോൾ ഫലങ്ങൾ പ്രവചിക്കുന്നത്. 

ന്യൂസ് നേഷൻ നടത്തിയ സര്‍വെയിൽ കേരളത്തിൽ എൻഡിഎ 1 മുതൽ 3 വരെ സീറ്റ് നേടുമെന്നാണ് പ്രവചിക്കുന്നത്. യുഡിഎഫ് 11 മുതൽ 13 വരെ സീറ്റ് കിട്ടുമെന്ന പ്രവചിക്കുന്ന സര്‍വെ എൽഡിഎഫ് നേടുമെന്ന് കണക്ക് കൂട്ടുന്നത് 5 മുതൽ 7 സീറ്റ് വരെയാണ്. 

ടൈംസ് നൗ സര്‍വെ പ്രകാരം കേരളത്തിൽ യുഡിഎഫിന് 15 സീറ്റും എൽഡിഎഫിന് 4 സീറ്റും ബിജെപിക്ക് 1സീറ്റുമാണ് ലഭിക്കാനിടയുള്ളത്. ബിജെപി കേരളത്തിൽ ഒരു സീറ്റ് നേടുമെന്ന് ഇന്ത്യാടുഡെ പറയുന്നു. ന്യൂസ് എക്സ് നേതാ സര്‍വെയും കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്നാണ് പ്രവചിക്കുന്നത്. ഒരു സീറ്റിൽ ബിജെപി വിജയിക്കാനിടയുണ്ടെന്നാണ് ന്യൂസ് എക്സ് നേതാ സര്‍വെ ഫലം

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ്അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക.