രാഷ്ട്രീയ അരങ്ങേറ്റത്തിനത്തിനിറങ്ങിയ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍ മുന്നില്‍. കിഴക്കന്‍ ദില്ലിയില്‍ ബിജെപി ടിക്കറ്റില്‍ മത്സരിക്കുന്ന ഗംഭീറിന് കോണ്‍ഗ്രസിന്റെ അരവിന്ദര്‍ സിങ് ലൗലിയേക്കാള്‍ ലീഡുണ്ട്.
ദില്ലി: രാഷ്ട്രീയ അരങ്ങേറ്റത്തിനത്തിനിറങ്ങിയ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍ മുന്നില്‍. കിഴക്കന്‍ ദില്ലിയില്‍ ബിജെപി ടിക്കറ്റില്‍ മത്സരിക്കുന്ന ഗംഭീറിന് കോണ്‍ഗ്രസിന്റെ അരവിന്ദര്‍ സിങ് ലൗലിയേക്കാള്‍ ലീഡുണ്ട്. ബിജെപിയുടെ സിറ്റിങ് സീറ്റാണ് കിഴക്കന്‍ ദില്ലി. 2014ല്‍ മഹേഷ് ഗിരി 190463 വോട്ടുകള്‍ക്ക് വിജയിച്ച മണ്ഡലമാണിത്.
അതേസമയം, ദില്ലി സൗത്തില്‍ മത്സരിക്കുന്ന ഇന്ത്യന്‍ പ്രൊഫഷനല്‍ ബോക്‌സിങ് താരം വിജേന്ദര്‍ സിങ്ങിന്റെ തുടക്കം അത്ര നന്നായില്ല. കോണ്‍ഗ്രസ് സീറ്റില്‍ മത്സരിക്കുന്ന വിജേന്ദര്‍ മൂന്നാം സ്ഥാനത്താണ്. ബിജെപിയുടെ രമേശ് ബിദുരിയാണ് മണ്ഡലത്തില്‍ ഒന്നാമത്.
ആം ആദ്മി പാര്‍ട്ടിയുടെ രാഘവ് ചദ രണ്ടാമതാണ്. ബിജെപിയുടെ സിറ്റിങ് സീറ്റാണിത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ അദ്ദേഹം 107000 വോട്ടുകള്‍ക്കാണ് മണ്ഡലത്തില്‍ വിജയിച്ചത്.
