പുൽവാമയിലെ ഛത്പോരാ ബൂത്തിന് നേരെയാണ് ഭീകരരുടെ ആക്രമണമുണ്ടായത്. 

ശ്രീനഗർ: ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ അഞ്ചാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന ജമ്മു കശ്മീരിലെ പുൽവാമയിൽ പോളിംഗ് ബൂത്തിന് നേരെ വീണ്ടും ഗ്രനേഡ് ആക്രമണം. പുൽവാമയിലെ ഛത്പോരാ ബൂത്തിന് നേരെയാണ് ഭീകരരുടെ ആക്രമണമുണ്ടായത്. ഇന്ന് രാവിലെ പുൽവാമയിലെ റോഹ്‌മോ മേഖലയിലെ പോളിങ് ബൂത്തിനു നേരെയും ഗ്രനേഡ് ആക്രമണമുണ്ടായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പുല്‍വാമയിലെ ത്രാല്‍ മേഖലയിലുള്ള പോളിങ് ബൂത്തിലേക്ക് കല്ലേറ് നടന്നതായും റിപ്പോർട്ടുണ്ട്. ജമ്മു കശ്മീരിലെ രണ്ട് മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. അക്രമ സംഭവങ്ങളെ തുടർന്ന് പ്രദേശത്ത് സുരക്ഷ കർശനമാക്കിയതായി പൊലീസ് അറിയിച്ചു. ജമ്മു കശ്മീരിലെ രണ്ട് മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്.