"അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ ഗുണമാണ് ഞാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയില്‍ കാണുന്നത്. അതിനാലാണ് ഞാന്‍ ബിജെപിയില്‍ ചേരുന്നത്", കിരോരി സിങ് ബൈന്‍സ്ല പറഞ്ഞു.
ജയ്പൂര്‍: രാജസ്ഥാനിലെ ഗുജ്ജര്‍ സംവരണ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയ കിരോരി സിംഗ് ബൈന്‍സ്ല ബിജെപിയില്‍ ചേര്‍ന്നു. കിരോരി സിംഗിന്‍റെ മകന്‍ വിജയ് ബൈന്‍സ്ലയും പിതാവിനൊപ്പം ബിജെപിയില്‍ ചേര്‍ന്നു. മുതിര്‍ന്ന ബിജെപി നേതാവും കേന്ദ്ര മന്ത്രിയുമായ പ്രകാശ് ജാവദേക്കര്‍ ചടങ്ങില്‍ പങ്കെടുത്തു.
"അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ ഗുണമാണ് ഞാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയില്‍ കാണുന്നത്. അതിനാലാണ് ഞാന്‍ ബിജെപിയില്‍ ചേരുന്നത്", കിരോരി സിങ് ബൈന്‍സ്ല പറഞ്ഞു.
ഗുജ്ജറുകൾക്ക് സംവരണം ആവശ്യപ്പെട്ടുള്ള പ്രക്ഷോഭത്തിന്‍റെ നേതാവായിരുന്നു കിരോരി സിംഗ് ബൈന്‍സ്ല. പ്രക്ഷോഭത്തിന്‍റെ ഫലമായി ഗുജ്ജറുകള്‍ക്ക് അഞ്ചുശതമാനം സംവരണം അനുവദിച്ചുകൊണ്ടുള്ള ബില്‍ രാജ്യസഭ പാസ്സാക്കിയിരുന്നു.