ഇന്ന് വൈകിട്ട് നാല് മണിക്ക് യുഡിഎഫ് തെര‍ഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ നിന്നും ഹൈബിയുടെ അവസാനറൗണ്ട് റോഡ് ഷോ ആരംഭിക്കും. 

കൊച്ചി: തെരഞ്ഞെടുപ്പ് കൊട്ടിക്കലാശത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കേ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടാമെന്ന ഉറച്ച പ്രതീക്ഷയിലാണ് എറണാകുളത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഹൈബി ഈഡന്‍. ഈസ്റ്റര്‍ ദിനമായ ഇന്ന് രാവിലെ പള്ളിയില്‍ എത്തിയ ഹൈബി ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചപ്പോള്‍. 

പ്രചാരണത്തില്‍ വളരെ പൊസീറ്റിവായിട്ടുള്ള പ്രതികരണമാണ് മണ്ഡലത്തിലെ എല്ലാ കോണുകളില്‍ നിന്നും ലഭിക്കുന്നത്. പ്രചാരണത്തിലുടനീളം നല്ല സ്വീകരണമാണ് ആളുകളില്‍ നിന്നുമുണ്ടായത്. എല്ലാ മേഖലയില്‍ നിന്നുമുള്ള ജനങ്ങളില്‍ നിന്നും സ്നേഹം ലഭിച്ചു. എംഎല്‍എ ആയി പ്രവര്‍ത്തിച്ച കഴിഞ്ഞ എട്ട് വര്‍ഷവും ജനങ്ങള്‍ക്കിടയില്‍ നിന്നാണ് ഞാന്‍ പ്രവര്‍ത്തിച്ചത്. എറണാകുളത്തിന്‍റെ വികസനം ഉറപ്പാക്കാന്‍ എല്ലാ തരത്തിലും ശ്രമിച്ചു. പ്രളയകാലത്തും ശേഷവും ദുരിതബാധിതര്‍ക്കൊപ്പം ഞാനുണ്ടായിരുന്നു. ശുഭപ്രതീക്ഷയോടെയാണ് ഇന്ന് ഞാന്‍ തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിപ്പിക്കുന്നത്. 

ഇന്ന് വൈകിട്ട് നാല് മണിക്ക് യുഡിഎഫ് തെര‍ഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ നിന്നും ഹൈബിയുടെ അവസാനറൗണ്ട് റോഡ് ഷോ ആരംഭിക്കും. നഗരത്തിലെ വിവിധ ഭാഗങ്ങളിലൂടെ സഞ്ചരിച്ച് വൈകിടട്ട് ടൗണ്‍ഹാളിന് സമീപം യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ പ്രചാരണത്തിന് അവസാനമാവും.