കഴിഞ്ഞ തവണ 67 ശതമാനം പേര്‍ പോളിംഗ് രേഖപ്പെടുത്തിയ പത്തനംതിട്ടയില്‍ ഇത്തവണ പോളിംഗ് ശതമാനം വര്‍ദ്ധിക്കുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
പത്തനംതിട്ട: പോളിംഗ് പകുതി സമയം പിന്നിടുമ്പോള്‍ പത്തനംതിട്ടയില്‍ ഇതുവരെ വോട്ട് രേഖപ്പെടുത്തിയത് 50.11 ശതമാനം പേര്‍. 1378587 വോട്ടർമാരിൽ 690912 പേരാണ് ഉച്ചയോടെ വോട്ട് ചെയ്തത്. കഴിഞ്ഞ തവണ 67 ശതമാനം പേര്‍ പോളിംഗ് രേഖപ്പെടുത്തിയ പത്തനംതിട്ടയില്‍ ഇത്തവണ പോളിംഗ് ശതമാനം വര്‍ദ്ധിക്കുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
മണ്ഡലത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ വോട്ട് ചെയ്തത് ആറന്മുള നിയോജക മണ്ഡലത്തിലാണ്. 112005 പേര്‍ ആറന്മുളയില്‍ വോട്ട് ചെയ്തു. 49.17 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയത്. കാഞ്ഞിരപ്പള്ളി മണ്ഡലത്തിൽ 97450 (54.53%) പേരും പൂഞ്ഞാറിൽ 92991 (52.02) പേരും റാന്നിയിൽ 95983 (50.34%) പേരും കോന്നിയിൽ 98909 (50.79%) പേരും അടൂരിൽ 99505 (49. O2%) പേരും തിരുവല്ലയിൽ 94069 ( 45.87 %) പേരും വോട്ടു ചെയ്തു.
കേരളത്തില്‍ എല്ലായിടത്തുമുള്ള തെരഞ്ഞെടുപ്പ് ആവേശം തെക്കന്‍ ജില്ലകളിലും കാണുന്നുവെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. നിലവിലെ ലക്ഷണങ്ങള്‍ വച്ച് റെക്കോര്‍ഡ് പോളിംഗിലേക്കാണ് കേരളം നീങ്ങുന്നത്. പതിവായി നല്ല പോളിംഗ് രേഖപ്പെടുത്തുന്ന മലബാറില്‍ ഇക്കുറി അത് കൂടിയപ്പോള്‍ പൊതുവേ വോട്ടിംഗില്‍ പിന്നോക്കം നില്‍ക്കുന്ന തെക്കന്‍ ജില്ലകളില്‍ അതേ ആവേശമാണ് കാണുന്നത്.വടക്കന്‍ ജില്ലകളിലേതിന് സമാനമായോ അതിലേറെയോ ആണ് തെക്കന്‍ ജില്ലകളിലേയും ആദ്യമണിക്കൂറുകളിലെ പോളിംഗ് നില.
