നാളെ രാവിലെ ആറ് മണിമുതൽ 24 മണിക്കൂർ സമയത്തേക്ക് സത്പാൽ സിംഗിന് ബിജെപിയുടെ തെര‍ഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കാനാകില്ല.

ദില്ലി: ഹിമാചൽപ്രദേശിലെ ബിജെപി സംസ്ഥാന അധ്യക്ഷൻ സത്പാൽ സിംഗ് സത്തിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വിലക്ക‌്. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരെ മോശം പരാമർശം നടത്തിയതിനാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ സത്പാൽ സിംഗിന് വിലക്കേർപ്പെടുത്തിയത്. 24 മണിക്കൂർ സമയത്തേക്കാണ് വിലക്ക്.

സത്പാൽ സിംഗിനെതിരെ കോൺഗ്രസ് നൽകിയ പരാതിയിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നടപടി. നാളെ രാവിലെ ആറ് മണിമുതൽ 24 മണിക്കൂർ സമയത്തേക്ക് സത്പാൽ സിംഗിന് ബിജെപിയുടെ തെര‍ഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കാനാകില്ല.

ഇന്ത്യയുടെ കാവല്‍ക്കാരനായ മോദി കള്ളനാണെങ്കില്‍, താങ്കള്‍ ഒരു 'മദര്‍ചോദ്' ആണ് എന്നായിരുന്നു സത്പാലിന്‍റെ പരാമര്‍ശം. അങ്ങേയറ്റം ഹീനമായ (അമ്മയുമായി ലൈംഗിക ബന്ധം പുലര്‍ത്തുന്നയാള്‍) അര്‍ത്ഥമുള്ള പ്രയോഗമാണ് രാഷ്ട്രീയ മര്യാദകളെല്ലാം ലംഘിച്ച് സത്പാല്‍ നടത്തിയത്.