കോണ്‍ഗ്രസുകാരെ ഒരു പാഠം പഠിപ്പിക്കേണ്ട സമയമായി. അല്ലെങ്കില്‍ അവര്‍ കശ്മീരിലെ കല്ലേറുകാര്‍ക്ക് അലവന്‍സ് നല്‍കും- യോഗി പറഞ്ഞു.
ബിജ്നോര്‍: കോണ്‍ഗ്രസിനെ കൃത്യ സമയത്ത് പാഠം പഠിപ്പിച്ചില്ലെങ്കില്‍ അവര്‍ കശ്മീരിലെ കല്ലേറുകാര്‍ക്ക് അലവന്‍സ് നല്‍കുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. തിങ്കളാഴ്ച ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസുകാരെ ഒരു പാഠം പഠിപ്പിക്കേണ്ട സമയമായി. അല്ലെങ്കില്‍ അവര്‍ കശ്മീരിലെ കല്ലേറുകാര്‍ക്ക് അലവന്‍സ് നല്‍കും- യോഗി പറഞ്ഞു.
അതേസമയം 2014-ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് സമാനമായി ഇത്തവണയും ബിഎസ്പിക്ക് ഒരു സീറ്റ് പോലും ലഭിക്കില്ലെന്നും 38 സീറ്റില്‍ മത്സരിക്കുന്നവരാണ് പ്രധാനമന്ത്രി ആകുന്നത് സ്വപ്നം കാണുന്നതെന്നും മായാവതിയെ വിമര്‍ശിച്ച് യോഗി ആദിത്യനാഥ് കൂട്ടിച്ചേര്‍ത്തു.