വര്‍ധിച്ച പോളിംഗ് ശതമാനം ജനാധിപത്യത്തില്‍ ജനങ്ങള്‍ പുലര്‍ത്തുന്ന പ്രതീക്ഷയും വിശ്വാസവുമാണെന്നും ഇന്നസെന്‍റ് കുറിച്ചു.

ചാലക്കുടി: വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞ് ചാലക്കുടി മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഇന്നസെന്‍റ്. എല്ലാവരും ആഴ്ചകളായി വിശ്രമരഹിതമായ പ്രവര്‍ത്തനത്തിലായിരുന്നു. വര്‍ധിച്ച പോളിംഗ് ശതമാനം ജനാധിപത്യത്തില്‍ ജനങ്ങള്‍ പുലര്‍ത്തുന്ന പ്രതീക്ഷയും വിശ്വാസവുമാണെന്നും ഇന്നസെന്‍റ് കുറിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇത്തവണത്തെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് കനത്ത പോളിംഗാണ് രേഖപ്പെടുത്തിയത്. 77.34 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്. കഴിഞ്ഞ തവണ 74.04 ശതമാനമായിരുന്നു പോളിംഗ്.