വർഗീയതയും അഴിമതിയും ഇല്ലാതാക്കി ഇന്ത്യൻ ജനാധിപത്യത്തെ ശക്തിപ്പെടുത്തും. എന്ന് ക്യാപ്ഷന്‍ കൊടുത്ത് കിലുക്കത്തില്‍ ലോട്ടറിയടിച്ചത് കണ്ട് ഞെട്ടുന്ന ഇന്നസെന്‍റിന്‍റെ തന്നെ കിട്ടുണ്ണി 

ചാലക്കുടി: ബിജെപി പുറത്തിറക്കിയ പ്രകടന പത്രികയ്ക്കെതിരെ ട്രോളുമായി ചാലക്കുടിയിലെ ഇടത് സ്ഥാനാര്‍ത്ഥി ഇന്നസെന്‍റ്. ഫേസ്ബുക്കിലൂടെയാണ് ഇന്നസെന്‍റ് ബിജെപിയെ ട്രോള്‍ ചെയ്തത്. ബിജെപിയുടെ മാനിഫെസ്റ്റോ പുറത്തിറക്കി "വർഗീയതയും അഴിമതിയും ഇല്ലാതാക്കി ഇന്ത്യൻ ജനാധിപത്യത്തെ ശക്തിപ്പെടുത്തും. എന്ന് ക്യാപ്ഷന്‍ കൊടുത്ത് കിലുക്കത്തില്‍ ലോട്ടറിയടിച്ചത് കണ്ട് ഞെട്ടുന്ന ഇന്നസെന്‍റിന്‍റെ തന്നെ കിട്ടുണ്ണി എന്ന കഥാപാത്രത്തിന്‍റെ ഫോട്ടോ ഇന്നസെന്‍റ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

നേരത്തെ രാഹുല്‍ ഗാന്ധിയെ അടക്കം ട്രോളി ഇന്നസെന്‍റ് തന്‍റെ ഫേസ്ബുക്ക് പ്രചാരണം വാര്‍ത്തകളില്‍ നിറച്ചിരുന്നു. അതേ സമയം ഇന്ന് രാവിലെയാണ് ദില്ലിയില്‍ ബിജെപി പ്രകടന പത്രിക ഇറക്കിയത്. സങ്കൽപ് പത്ര്' എന്ന് പേരിട്ടിരിക്കുന്ന പ്രകടനപത്രികയിൽ വികസനത്തിനും ദേശസുരക്ഷയ്ക്കുമാണ് ഊന്നൽ നൽകിയിരിക്കുന്നത്. 'സങ്കൽപിത് ഭാരത് - സശക്ത് ഭാരത്' എന്നാണ് പ്രകടനപത്രികയിലെ മുദ്രാവാക്യം. 75 വാഗ്ദാനങ്ങളാണ് പ്രധാനമായും പ്രകടനപത്രികയിലുള്ളത്.