Asianet News MalayalamAsianet News Malayalam

രാഹുലിനൊപ്പം വേദിയിലിരുന്നവര്‍ ലൈക്കടിച്ചത് സുരേന്ദ്രന്; 'പത്തനംതിട്ട'യിൽ കോൺഗ്രസിന് ആശങ്ക?

ശബരിമല വിഷയത്തിൽ ഹിന്ദു വികാരം ബിജെപിക്ക് അനുകൂലമായപ്പോൾ അതിനെ ചെറുക്കാൻ കഴിഞ്ഞില്ല. കോൺഗ്രസിന്‍റെ കോട്ടകൾ ഒഴുകി പോയെന്ന് ഐഎൻടിയുസി ജില്ലാ പ്രസിഡന്‍റ് എ ഷംസുദ്ദീൻ

intuc raises concern on pathanamthitta victory losksabha election 2019
Author
Pathanamthitta, First Published May 19, 2019, 12:36 PM IST

പത്തനംതിട്ട: പത്തനംതിട്ട ലോക്സസഭാ മണ്ഡലത്തിലെ കോൺഗ്രസ് ഹിന്ദു വോട്ടുകൾ ബിജെപിക്ക്  ചോർന്നെന്ന ആരോപണവുമായി ഐഎൻടിയുസി ജില്ലാ പ്രസിഡന്‍റ് എ ഷംസുദ്ദീൻ. കോൺഗ്രസ് നേതാക്കളിൽ ചിലര്‍ ബിജെപി അനുകൂല നിലപാടെടുത്തു. ശബരിമല വിഷയത്തിൽ ഹിന്ദു വികാരം ബി ജെ പി ക്ക് അനുകൂലമായപ്പോൾ അതിനെ ചെറുക്കാൻ കോൺഗ്രസിന് കഴിഞ്ഞില്ലെന്നും എ ഷംസുദ്ദീൻ കുറ്റപ്പെടുത്തി. 

ശബരിമല വിഷയത്തിൽ സ്വീകരിച്ച നിലപാടിൽ പ്രതിഷേധിച്ച് കോൺഗ്രസിന്‍റെ കോട്ടകൾ ഒഴുകി പോയെന്നും ഷംസുദ്ദീൻ പറയന്നു. ആന്‍റോ ആന്‍റണിക്കെതിരെ ഡി സി സി തുടക്കത്തിൽ സ്വീകരിച്ച നിലപാട് സംഘടനാ സംവിധാനത്തിനും  തിരിച്ചടിയായെന്നാണ് എ ഷംസുദ്ദീൻ പറയുന്നത്.

രാഹുൽ ഗാന്ധിയോടൊപ്പം വേദി പങ്കിട്ടവർ പോലും ഓൺലൈൻ വോട്ടെടുപ്പിൽ കെ സുരേന്ദ്രൻ ജയിക്കുമെന്നത് ലൈക്ക് ചെയ്തെന്നും ഇതെല്ലാം തിരിച്ചടിയായെന്നും എ ഷംസുദ്ദീൻ വിശദീകരിക്കുന്നു.

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക. 

Follow Us:
Download App:
  • android
  • ios